Kerala

നാമനിര്‍ദേശപത്രികാ സൂക്ഷ്മപരിശോധന നാളെ

നാമനിര്‍ദേശപത്രികാ സൂക്ഷ്മപരിശോധന നാളെ

നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച നടക്കും. വൈകീട്ടോടെ യോഗ്യരായ സ്ഥാനാര്‍ഥികളുടെ പട്ടികയാവും.
സ്ഥാനാര്‍ഥിക്ക് 25 വയസ് പൂര്‍ത്തിയായില്ലെങ്കിലോ സംസ്ഥാനത്തെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടറല്ലെങ്കിലോ പത്രിക തള്ളും. എസ്.സി, എസ്.ടി സംവരണം മണ്ഡലങ്ങളില്‍ മത്സരിക്കുന്നവര്‍ അതേസംവരണവിഭാഗത്തില്‍ അംഗമായിരിക്കണം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനാര്‍ഥിയാവാന്‍ കഴിയില്ല. സ്ഥിരബുദ്ധി ഇല്ലാത്തവര്‍, പാപ്പരാണെന്ന് കോടതി വിധിച്ചവര്‍, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍, മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചവര്‍, പാര്‍ലമെന്റ് തയ്യാറാക്കിയ ഏതെങ്കിലും നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് മത്സരിക്കാനാവില്ല. പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ തെറ്റോ വ്യാജമോ ആയിരുന്നാലും അയോഗ്യതയുണ്ടാവും.

സ്ഥാനാര്‍ഥിയുടെയോ അച്ഛന്റെയോ അമ്മയുടെയോ ഭര്‍ത്താവിന്റെയോ പേരിലോ വിലാസത്തിലോ അക്ഷരത്തെറ്റുവന്നാലോ വയസ്, ലിംഗം എന്നിവ തെറ്റിയാലോ ഫോട്ടോയില്‍ പൊരുത്തക്കേട് ഉണ്ടെങ്കിലോ സൂക്ഷ്മപരിശോധനാ സമയത്ത് എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് തടസ്സവാദം ഉന്നയിക്കാം.

തെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം പൂർത്തിയായി
ജില്ലയിൽ 138 പേർ പത്രിക നൽകി

നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലായി 138 പേർ പത്രിക നൽകി. കൊടുവള്ളിയിലാണ് ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത്. 16 പേരാണ് പത്രിക നൽകിയിട്ടുള്ളത്. ഏറ്റവും കുറവ് എട്ടു വീതം നൽകിയ പേരാമ്പ്ര, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണ്. മാർച്ച് 12ന് ആരംഭിച്ച പത്രിക സമർപ്പണം വെള്ളിയാഴ്ച പൂർത്തിയായി. സൂക്ഷ്മപരിശോധന ശനിയാഴ്ച നടക്കും.

  1. കൊടുവള്ളി മണ്ഡലം-16

അബ്ദുൾ മുനീർ(സ്വതന്ത്രൻ), ഷാഹിൻ കെ.സി(സമാജ്‌വാദി ഫോർവേഡ് ബ്ലോക്ക്), എം.കെ മുനീർ(സ്വത), അബ്ദുൾ അസീസ ്(സ്വതന്ത്രൻ), അബ്ദുൾ സലീം(സ്വത), പി. പി. മുഹമ്മദ് മുസ്തഫ (സോഷ്യൽ ഡെമോക്രാറ്റിക് പാർടി ഓഫ് ഇന്ത്യ), മുനീർ (ഐയുഎംഎൽ), അബ്ദുൾ റസാഖ്(സ്വത), അബ്ദുൾ റസാഖ് .കെ(സ്വത),അബ്ദുൽ റസാക്ക് (സ്വതന്ത്രൻ), കോയ(സ്വത), കെ. മനോജ് (ബിജെപി), കെ. പി ലക്ഷ്മണൻ (സ്വത), മുഹമ്മദ്(ഐയുഎംഎൽ), ടി. ബാലസോമൻ (ബിജെപി), നസീർ അഹമ്മദ് എ(സ്വത).

  1. തിരുവമ്പാടി-10

ചെറിയ മുഹമ്മദ് (ഐയുഎംഎൽ), ബേബി അമ്പാട്ട് (ബിജെപി), ലിന്റോ ജോസഫ് (സിപിഐ എം), ജോളി ജോസഫ് (സിപിഐ എം), സണ്ണി വി ജോസഫ ്(സ്വത), ഹുസൈൻകുട്ടി (ഐ.യു.എം.എൽ), കെ. പി ചെറിയമുഹമ്മദ് (സ്വത), ജോർജ് മാത്യു (സ്വത), ലിന്റോ ജോസഫ് (സ്വതന്ത്രൻ), ടി. ഡി ലെനിലാൽ (സ്വത).

  1. കൊയിലാണ്ടി-9

രാധാകൃഷ്ണൻ (ബിജെപി), എൻ. സുബ്രഹ്‌മണ്യൻ (ഐഎൻസി), ഷീബ (സിപിഐഎം), സി. പ്രവീൺകുമാർ (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്) ജമീല(സി.പി.ഐ.എം), ജയൻ (ബിജെപി), സുബ്രഹ്‌മണ്യൻ (സ്വതന്ത്രൻ), ഭാസ്‌കരൻ വി.പി (ഐഎൻസി), ജമീല പി പി(സ്വത).

  1. കോഴിക്കോട് സൗത്ത് -8

ഹമീദ് (ഐഎൻഎൽ), അഹമ്മദ് കോയ (സ്വത), അൻവർ എ.വി (ഐയുഎംഎൽ), മുബീന (സ്വത), നവ്യ ഹരിദാസ് (ബിജെപി), അഹമ്മദ് (ഐഎൻഎൽ), നൂർബീന റഷീദ് (ഐയുഎംഎൽ), ഹരീന്ദ്രനാഥ് (ഡെമോക്രാറ്റിക്ക് സോഷ്യൽ ജസ്റ്റിസ് പാർട്ടി).

  1. കോഴിക്കോട് നോർത്ത് -10

എൻ അഭിജിത്ത്(സ്വത), സബിത(ബിജെപി), രമേഷ് (സ്വത), കെ. ദാമോദരൻ (സിപിഐ എം), രവീന്ദ്രൻ (സിപിഐ എം), റഹിം (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്), അഭിജിത്ത് കെ. എം (ഐ.എൻ.സി), രമേശ് എം.ടി(ബി.ജെ.പി), രവീന്ദ്രൻ(സ്വത), രമേഷ് (സ്വത).

  1. ബേപ്പൂർ-10

പ്രകാശൻ(ബിജെപി), ഗിരീഷ് കുമാർ (സി.പി.ഐ.എം), പി.എ. മുഹമ്മദ് റിയാസ് (സിപിഐ എം), ജമാൽ (എസ്ഡിപിഐ), അഡ്വ.പി.എം നിയാസ് (ഐ.എൻ.സി), നിയാസ് ഇ.എം(സ്വത), ശശിധരൻ(ബി.ജെ.പി), മുഹമ്മദ് റിയാസ് പി.പി(സ്വത), അബ്ദുൾ ഗഫൂർ കെ.കെ (ബഹുജൻ സമാജ് പാർട്ടി), നിയാസ് കെ(സ്വത)

  1. പേരാമ്പ്ര-8

കെ. വി സുധീർ (ബിജെപി), ഇസ്മയിൽ (എസ്ഡിപിഐ) , ടി. പി. രാമകൃഷ്ണൻ (സിപിഐ എം), ബാബു (സിപിഐ എം), ഇബ്രായിക്കുട്ടി(സ്വത), അബ്ദുൾ ഹമീദ്(എസ്ഡിപിഐ), ചന്ദ്രൻ (സ്വത), ഇബ്രാഹിംകുട്ടി എം (സ്വത)

  1. എലത്തൂർ-10

ടി. പി ജയചന്ദ്രൻ (ബിജെപി), സുൾഫിക്കർ (സ്വതന്ത്രൻ), യു.വി. ദിനേശ് മണി (സ്വത), എ.കെ ശശീന്ദ്രൻ(എൻസിപി), മുക്കം മുഹമ്മദ് (എൻസിപി), രാധാകൃഷ്ണൻ പി കെ (സ്വത), കെ ശശീന്ദ്രൻ (ബിജെപി), എ അബ്ദുൾ ഖാദർ (വെൽഫെയർപാർട്ടി), താഹിർ മൊക്കണ്ടി (വെൽഫെയർ പാർട്ടി), സെനിൻ റാഷി (സ്വത).

  1. ബാലുശ്ശേരി-9

സച്ചിൻദേവ് (സിപിഐ എം), ശ്രീജ (സിപിഐ എം), വി. കെ ധർമജൻ (ഐഎൻസി), ലിബിൻരാജ് (ബിജെപി), ഇ. എ ജോബിഷ് (ബഹുജൻ സമാജ് പാർട്ടി), ചന്ദ്രിക എൻ.കെ (വെൽഫയർ പാർട്ടി ഓഫ് ഇന്ത്യ), മോഹൻദാസ് സി എം (റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(അംബേദ്കർ)), ധർമേന്ദ്രൻ (സ്വത), രാജേഷ് കുമാർ (ബിജെപി).

  1. കുറ്റ്യാടി -10

സുരേഷ് എം കെ (നാഷണൽ ലേബർ പാർട്ടി), പ്രതീഷ് വി പി (സ്വത), ദിവാകരൻ (സിപിഐ എം), അബ്ദുള്ള (സ്വത), പ്രഭാകരൻ (ബിജെപി), നൊച്ചാട് കുഞ്ഞബ്ദുള്ള (ഐയുഎംഎൽ), കെ കെ കുഞ്ഞമ്മദ്കുട്ടി (സ്വത), പാറക്കൽ അബ്ദുള്ള (ഐയുഎംഎൽ), പി. പി മുരളി (ബിജെപി), കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ (സിപിഐ എം).

  1. നാദാപുരം -12

വിജയൻ (സിപിഐ), നാസർ (എസ്ഡിപിഐ), പ്രവീൺ കുമാർ കെ (ഐ.എൻ.സി), എം. പി രാജൻ (ബിജെപി), ഇന്ദിര (ബിജെപി), ഉണ്ണികൃഷ്ണൻ (ഐഎൻസി), ബഷീർ (എസ്ഡിപിഐ), കെ. കെ ശ്രീധരൻ (സ്വത), ഗവാസ് (സിപിഐ), വിജയൻ (സ്വത), പ്രവീൺകുമാർ (സ്വത), പ്രവീൺകുമാർ കെ (സ്വത).

  1. കുന്ദമംഗലം -13

പി. ടി. എ. റഹിം (സ്വത), പി. കെ. പ്രേംനാഥ് (സിപിഐ എം), അബ്ദുൽ വാഹിദ് (എസ്ഡിപിഐ), ദിനേഷ് കുമാർ ( സ്വത), ബാബു കെ. ജി (സ്വത), അൻവർ സാദത്ത ്( വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ), സജീവൻ വി.കെ (ബിജെപി), അബ്ദുൽ റഹീം പി (സ്വത), ദിനേശൻ (സ്വത), അബ്ദുൽ റഹീം (സ്വത), ഹരിദാസൻ (ബിജെപി), ദിനേശൻ എം (സ്വത), ഷറഫുദ്ദിൻ (സ്വത).

  1. വടകര-13

മനയത്ത് ചന്ദ്രൻ (ലോക് താന്ത്രിക് ജനതാദൾ), ഗംഗാധരൻ (നാഷണൽ ലേബർ പാർട്ടി), രമ (സ്വത), മുസ്തഫ കരുവാൻകണ്ടി (എസ്ഡിപിഐ), പ്രഭാകരൻ (ബിജെപി), കെ കെ കൃഷ്ണൻ (എൽജെഡി), നിസാമുദ്ദീൻ (എസ്ഡിപിഐ), സിബി (ആർഎംപിഐ), രമ (ആർഎംപിഐ), രമ കെ.കെ (സ്വത), രമ കെ.ടി.കെ (സ്വത), എം രാജേഷ് കുമാർ (ബിജെപി), ചന്ദ്രൻ (സ്വത).

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!