തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ആർ.എസ്.എസിൻെറ സഹായം ആവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ.
ഇടതുപക്ഷ മുന്നണി ഒരിക്കലും ആർ.എസ്.എസിൻെറ സഹായം തെരഞ്ഞെടുപ്പിൽ നേടാറില്ല. ആർ.എസ്.എസിൻെറ സഹായം കൊണ്ടേ കേരളത്തിൽ ജയിക്കൂ എങ്കിൽ ആർ.എസ്.എസിൻെറ സഹായത്തോടുകൂടി ഞങ്ങൾക്ക് കേരളത്തിലെ ഒരു സീറ്റും ആവശ്യമില്ല -കോടിയേരി പറഞ്ഞു.
നേമത്ത് നിർത്തിയ ശക്തൻ അത്ര ശക്തനല്ലെന്നും ഈ നീക്കം ബി.ജെ.പിയെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.