കുന്ദമംഗലം; ചേരിഞ്ചാല്‍ – കോട്ടാംപറമ്പ് റോഡില്‍ ജപ്പാന് കുടിവെള്ള പൈപ്പുകള്‍ പൊട്ടി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് അപകട ഭീഷണി ഉയര്‍ത്തിയ സ്ഥലങ്ങള്‍ കെഡബ്യുഎ ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചു. രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തെ കുന്ദമംഗലം ന്യൂസ് ഇതിനെക്കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു.
നേരത്തെ സ്ഥിരമായി കുന്ദമംഗലത്തിന്റെ പല ഭാഗങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്നതും റോഡ് താറുമാറാകുന്നതും സംബന്ധിച്ച് നാട്ടുകാര്‍ പ്രക്ഷോപത്തിനൊരുങ്ങിയിരുന്നു.
ചേരിഞ്ചാല്‍ – കോട്ടാംപറമ്പ് റോഡില്‍ പൊട്ടിയ ജപ്പാന് പൈപ്പ്; രണ്ട് ദിവസത്തിനകം പരിഹാരം

