കോഴിക്കോട്: കുന്ദമംഗലം ആനപാറയില്‍ കാറ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനാണ് മരിച്ചത്. പൂളകോട് നായര്‍കുഴി അമ്മാനംകൂട്ടില്‍ വീട്ടില്‍ ഷാജി (52) ആണ് മരിച്ചത്. ഷാജി മകളെ കോളേജില്‍ ഇറക്കി തിരിച്ച് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. കാറ് ബൈക്കില്‍ ഇടിച്ചതിന് ശേഷം ടിപ്പര്‍ലോറിയില്‍ ഇടിച്ചാണ് നിന്നത്. ഇന്ന് രാവിലെയാണ് അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
കുന്ദമംഗലത്ത് കാറ് ബൈക്കില്‍ ഇടിച്ചു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

