കേരള മുഖ്യമന്ത്രിയാകാന്‍ താന്‍ തയാറാണെന്ന് മെട്രോ മാന്‍ ഇ. ശ്രീധരന്‍. ഗവര്‍ണര്‍ സ്ഥാനത്തോട് താല്‍പര്യമില്ല. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനോട് എതിര്‍പ്പില്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
പാലക്കാട് ജില്ലയില്‍ മത്സരിക്കാനാണ് താല്‍പര്യം. ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ് തന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് താന്‍ ബി.ജെ.പിയിലെത്തിയത്. അധികാരത്തിലെത്തിയാല്‍ കേരളത്തെ കടക്കെണിയില്‍നിന്ന് രക്ഷിക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയില്‍ ചേരുന്നുവെന്ന വിവരം കഴിഞ്ഞദിവസമാണ് ഇ. ശ്രീധരന്‍ പ്രഖ്യാപിച്ചത്. കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്ന് കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു. ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തില്‍ ഒരു കാര്യവും നടക്കുന്നില്ല. ഇപ്പോള്‍ തന്നെ ബി.ജെ.പിയില്‍ ചേര്‍ന്നതു പോലെയാണ്. കുറച്ചുകാലമായി മനസില്‍ ഉണ്ടായിരുന്ന കാര്യമാണ്. ഇനി സാങ്കേതികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചാല്‍ മതി. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് മാധ്യമങ്ങളെ അറിയിച്ചത്. ബി.െജ.പി സംഘടിപ്പിക്കുന്ന വിജയയാത്രയില്‍ ശ്രീധരന് പങ്കെടുത്ത് പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ശ്രീധരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.