Local

അറിയിപ്പുകള്‍

ജല അതോറിറ്റി റവന്യു അദാലത്ത്;29 വരെ പരാതി നല്‍കാം
കേരള ജല അതോറിറ്റി റവന്യു അദാലത്ത് മാര്‍ച്ച് 11 ന് മലാപ്പറമ്പ് ഓഫീസ് കോംപൗണ്ടില്‍ നടക്കും. ഫെബ്രുവരി 29 വരെ പരാതികള്‍ ബന്ധപ്പെട്ട സബ് ഡിവിഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം.വാട്ടര്‍ കണക്ഷന്‍ എടുത്ത ഗാര്‍ഹിക/ഗാര്‍ഹികേതര ഉപഭോക്താക്കളുടെ അധിക ബില്‍, റവന്യു റിക്കവറി നേരിടുന്നവര്‍, മീറ്റര്‍ റീഡിങിലെ അപാതക, അദ്യശ്യ ചോര്‍ച്ച മൂലമുള്ള ഗാര്‍ഹിക കണക്ഷനുകളുടെ അധിക ബില്‍, വെള്ളം കിട്ടാത്ത കാലയളവിലെ അധിക ബില്‍, മീറ്റര്‍ പ്രവര്‍ത്തനരഹിതമായ കാലയളവിലെ വെള്ളക്കരം നിരക്ക്, സര്‍ചാര്‍ജ്, കെട്ടിടനിര്‍മാണ കണക്ഷന്‍ ഗാര്‍ഹിക കണക്ഷന്‍ ആക്കാന്‍ വൈകിയത് മൂലമുള്ള കുടിശ്ശിക തുടങ്ങിയ പരാതികള്‍ അദാലത്തില്‍ തീര്‍പ്പാക്കും. കോടതിയില്‍ കേസുള്ള ഉപഭോക്താക്കള്‍ക്കും അദാലത്തില്‍ പങ്കെടുക്കാം.

യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്യൂണിറ്റി  കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. എസ്.എസ്.എല്‍.സി പാസ്സായി യോഗയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് ഒരു വര്‍ഷത്തേക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവുണ്ട്. ഈ ആനുകൂല്യം ആവശ്യമുളളവര്‍ യോഗയിലുളള പ്രാവീണ്യം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും. അപേക്ഷഫോം അടങ്ങിയ പ്രോസ്പെക്ട്സ് 200 രൂപയ്ക്ക് നേരിട്ടും എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജിന്റെ പേരില്‍ എടുത്ത 250 രൂപയുടെ ഡിഡി യോടൊപ്പം അപേക്ഷിച്ചാല്‍ തപാലിലിലും ലഭിക്കും. വിലാസം – ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ (പി.ഒ), തിരുവനന്തപുരം-33. ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കായി www.srccc.in  സന്ദര്‍ശിക്കുക.  അപേക്ഷഫോം https://srcc.in/download എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 29. ഫോണ്‍- 0471 2325101, 9496284414.

കുറ്റ്യാടി പദ്ധതി: ജലവിതരണം 20ന്
കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിലൂടെയുളള ജലവിതരണം ഫെബ്രുവരി 20 ന് ആരംഭിക്കുമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കനാലിന്റെ ഇരു കരകളിലുമുളള ജനങ്ങള്‍ ജാഗ്രത പാലിക്കണം.

പി.എസ്.സി പരീക്ഷകള്‍ക്ക്സൗജന്യപരിശീലനം
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ കോഴിക്കോട് പുതിയറയിലെ ന്യൂനപക്ഷ യുവജനതക്കായുള്ള സൗജന്യപരിശീലന കേന്ദ്രത്തില്‍ (സിസിഎംവൈ) എല്‍.ഡി.സി, എസ്.ഐ, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള സൗജന്യ പരിശീലന കോഴ്സ്  മാര്‍ച്ച് രണ്ടിന് ആരംഭിക്കും. താത്പര്യമുളള ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍  ഫെബ്രുവരി 25 നകം എസ് എസ് എല്‍ സി, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും രണ്ട് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോകളും സഹിതം ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം.  20 ശതമാനം സീറ്റുകള്‍ ന്യുനപക്ഷ ഇതര പിന്നാക്ക വിഭാഗത്തില്‍പെട്ടവര്‍ക്ക് ലഭിക്കും.  ഫോണ്‍ : 0495 2724610, 9447468965 (പ്രിന്‍സിപ്പല്‍).

ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ  മലമ്പുഴ ഐ.റ്റി.ഐ ക്ക് സമീപമുള്ള പരിശീലനകേന്ദ്രത്തില്‍  ഫെബ്രുവരി  24 മുതല്‍  26 വരെ  ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം  സംഘടിപ്പിക്കുന്നു. താത്പര്യമുളളവര്‍  മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍  ചെയ്തവര്‍ ആധാര്‍നമ്പറുമായി  24 ന്  രാവിലെ 10 മണിക്കകം  മലമ്പുഴ മൃഗസംരക്ഷണ  പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍:  0491 2815454.  

ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സെഫ്റ്റി:  അപേക്ഷ ക്ഷണിച്ചു കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സെഫ്റ്റി (ആറ് മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  മിനിമം യോഗ്യത പത്താം ക്ലാസ്സ്. താല്‍പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക്: 8301098705.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു
ബാലുശ്ശേരി, പനങ്ങാട്, ഉണ്ണികുളം ഗ്രാമപഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ക്ഷണിച്ചു. അതത് ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക്  അപേക്ഷിക്കാം. അപേക്ഷ ഐ.സി.ഡി.എസ് ബാലുശ്ശേരി, കോക്കല്ലൂര്‍ പി.ഒ 673612 എന്ന വിലാസത്തില്‍ മാര്‍ച്ച് പത്തിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 0496 2707177.

അപേക്ഷ ക്ഷണിച്ചു
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ആറ് വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം ജനുവരി 15 ലെ അസാധാരണ ഗസറ്റിലും പി.എസ്.സി  വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!