കുന്ദമംഗലം : കുന്ദമംഗലം വ്യാപാര ഭവനില്‍ വെച്ച് പാലിയേറ്റീവ് വളണ്ടിയര്‍ ട്രെയിനിംഗ് നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി കോയ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ. അസ്മിജ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാരായ ടി.കെ ഹിതേഷ് കുമാര്‍, ആസിഫ റഷീദ് ,ഷൈജ വളപ്പില്‍ , ടി.കെ സൗദ, സുനിത, ഷീജ, സംജിത്, ശ്രീബ തുടങ്ങിയ ഭരണസമിതി അംഗങ്ങള്‍ സംസാരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പാലിയേറ്റീവ് മെഡിസിന്‍ വിഭാഗത്തിലെ റിസോഴ്‌സ് പേഴ്‌സണ്‍ സത്യപാലന്‍, മെഡിക്കല്‍ ഓഫീസര്‍ – Dr ഹസീന കരീം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ് ബാബു, സെക്കന്ററി പാലിയേറ്റീവ് നഴ്‌സുമാരായ ഷമീറ, സമീഫ, പാലിയേറ്റീവ് ഹോം നഴ്‌സ് സബിത എം തുടങ്ങിയവര്‍ ട്രെയിനിംഗിന് നേതൃത്വം നല്‍കി.

ട്രെയിനിംഗില്‍ പങ്കെടുത്ത മുഴുവന്‍ വളണ്ടിയര്‍മാരും അതത് വാര്‍ഡുകളില്‍ ഘട്ടം ഘട്ടമായി ഹോം കെയര്‍ സന്ദര്‍ശനത്തില്‍ പങ്കെടുക്കുന്നതിന് തീരുമാനിച്ചു.ഫെബ്രവരി 22 ന് പത്താം മൈല്‍ സെഞ്ച്വറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പാലിയേറ്റീവ് രോഗീ ബന്ധു സംഗമം വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു.

