Kerala

അശ്ലീല ചിത്രങ്ങള്‍ കാണിച്ചു; 13 കാരനെതിരെ ലൈംഗികാതിക്രമം; പാസ്റ്റര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ 13 കാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റിലായി. വട്ടിയൂര്‍ക്കാവ് കുലശേഖരത്ത് താമാസക്കാരനായ പൂവച്ചല്‍ കുറകോണം ആലയില്‍ പൊന്തകോസ്ത് പള്ളി പാസറ്റര്‍ രവീന്ദ്രനാഥ് (50) ആണ് അറസ്റ്റിലായത്. വഴിയില്‍ വെച്ച് പരിചയപ്പെട്ട പാസ്റ്റര്‍ ടാബില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്നാണ് പരാതി.

ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ രാവീന്ദ്രനാഥ് 13 കാരനെ പരിചയപ്പെട്ടു. യാത്രക്കിടെ തന്റെ ടാബ് ശരിയാക്കി താരമോ എന്ന് കുട്ടിയോട് ചോദിച്ചു. ശ്രമിക്കാമെന്ന് പറഞ്ഞ് ടാബ് തുറന്ന കുട്ടിയോട് ഒരു ഫോള്‍ഡര്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. അശ്ലീല ചിത്രങ്ങളായിരുന്നു അതില്‍.

ചിത്രം കണ്ട് പേടിച്ച് കുട്ടി പിന്മാറാന്‍ ശ്രമിച്ചതോടെ ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പണവും ഭക്ഷണവും വാങ്ങിത്താരാമെന്ന് പറഞ്ഞ് കുട്ടിയെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഓടി പോയ കുട്ടി ബന്ധുക്കളെ വിവരമറിയിച്ചു. കാട്ടക്കട പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പാസ്റ്ററെ അറസ്റ്റുചെയ്യുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!