നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു.കോവിഡ് ബാധിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നേരിയ പനി മാത്രമാണ് തനിക്ക് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്‍നമൊന്നും തനിക്ക് ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് കോവിഡ്-19 പോസിറ്റീവ് ആയി. ഞാൻ ക്വാറന്റൈനിലാണ്. നേരിയ പനി ഒഴികെ പൂർണ്ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വളരെ കർശനമായിരിക്കണമെന്നും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്നും അഭ്യർത്ഥിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.അടുത്തിടെ മമ്മൂട്ടിയും കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചിരുന്നു. ഒരു ചെറിയ പനിയുണ്ട് എന്നതൊഴിച്ചാല്‍ തനിക്ക് മറ്റ് പ്രശ്‍നങ്ങളൊന്നുമില്ലെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.
— Suressh Gopi (@TheSureshGopi) January 19, 2022