‘എതിര്‍ക്കും തുനിന്തവ’ന്റെ ചിത്രീകരണത്തിനുള്ള ഡമ്മി തോക്കുകൾ പോലീസ് പിടിച്ചെടുത്തു

0
262

സൂര്യ നായകനായ ‘എതിര്‍ക്കും തുനിന്തവ’ന്റെ ചിത്രീകരണത്തിനായി ഉപയോഗിച്ച ഡമ്മി തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു.ചിത്രത്തിന്റെ സഹസംവിധായകന്‍ തോക്കുകള്‍ കാരക്കുടിയിലേക്ക് കൊണ്ടുപോകെയാണ് പൊലീസ് പിടിച്ചെടുത്തത്. ഡമ്മി തോക്കുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ ചെന്നൈ ഗോഡൗണില്‍ പരിശോധന നടത്തി 150-ഓളം ഡമ്മി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
. സംഭവത്തില്‍ സൗത്ത് ഇന്ത്യന്‍ മൂവി ഡമ്മി ഇഫക്ട്‌സ് അസോസിയേഷന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
സിനിമ ചിത്രീകരണത്തിനായി ഡമ്മി ആയുധങ്ങള്‍ കൊണ്ടുപോകുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദ്ദേശവും ലൈസന്‍സും അനുവദിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2014 ല്‍ ഡമ്മി തോക്കുകള്‍ കൊണ്ടുപോകുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കണണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അതില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here