കുന്ദമംഗലം: ആദ്യാക്ഷരം കുറിച്ച വിദ്യാലയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒത്തുകൂടിയപ്പോള്‍ അനുഭവിച്ച നിര്‍വൃതിയിലാണ് ഒരു കൂട്ടം സഹപാഠികള്‍. പഠിച്ചും പാടിയും കുസൃതികളിച്ചും ഒരുമിച്ചിരുന്നവര്‍ കുന്ദമംഗലം എഎംഎല്‍പി സ്‌കൂളില്‍ ഞായറാഴ്ച വീണ്ടും കണ്ടുമുട്ടിയപ്പോള്‍ കാലമേല്‍പിച്ച ഗൗരവങ്ങളും പ്രയാസങ്ങളും അലിഞ്ഞില്ലാതാവുകയായിരുന്നു. 12 വയസ്സ് മുതല്‍ 85 വയസ്സുള്ള നൂറുകണക്കിന് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ബാല്യകാല ഓര്‍മ്മകളുമായി പൂര്‍വ്വ അധ്യാപകരോടൊപ്പം ഒത്തുകൂടിയത്. പുരുഷന്മാരായ സഹപാഠികള്‍ വല്ലപ്പോഴും നാട്ടുവഴികളില്‍ കണ്ടുമുട്ടാറു ണ്ടായിരുന്നെങ്കിലും വിവാഹിതരായി അന്യദേശങ്ങളിലേക്ക് പോയ സ്ത്രീകള്‍ക്കാണ് ഈ സംഗമം ഏറെ ഹൃദ്യമായി അനുഭവപ്പെട്ടത്.
ഞായറാഴ്ച ഉച്ചക്ക് ഒന്നര മണിയോടെ സ്‌കൂളില്‍ നീണ്ട മണിമുഴങ്ങിയതോടെയാണ് സംഗമം ആരംഭിച്ചത്.പിന്നീട് അസംബ്ലി നടന്നു. തുടര്‍ന്ന് വയസ്സിന്റെ അടിസ്ഥാനത്തില്‍ നാലുബാച്ചുകളായി ക്ലാസ് മുറികളിലേക്ക്. പണ്ടുപഠിച്ച പാട്ടുകളും കഥകളും കളിതമാശകളുമായി ഒരു മണിക്കൂറോളം മിഴുവേകാന്‍ പണ്ടത്തെ ടീച്ചര്‍മാരും മാസ്റ്റര്‍മാരും കൂട്ടിനെത്തി.
സ്‌കൂളിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് നടന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമം-ഓര്‍മ്മച്ചെപ്പ് -ലീഗല്‍ സര്‍വീസ് അതോറിറ്റി ജില്ലാ സെക്രട്ടറി സബ് ജഡ്ജ് എംപി ഷൈജല്‍ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് കെ കെ ഷമീല്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ അധ്യാപകരായ എ കെ. ഹ സ്സന്‍കോയ മാസ്റ്റര്‍,കെ അബൂബക്കര്‍ മാസ്റ്റര്‍, സുലോചന ടീച്ചര്‍,സരസ ടീച്ചര്‍, ബീവി ടീച്ചര്‍, സുധ ടീച്ചര്‍ എന്നിവരെയും 80 വയസ്സു കഴിഞ്ഞ മൂന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കുരുക്കന്‍ കുന്നുമ്മല്‍ പക്കര്‍ ,എടവലത്ത് മുഹമ്മദ് , നാരുകണ്ടി മൊയ്തീന്‍ എന്നിവരെചടങ്ങില്‍ ആദരിച്ചു. പ്രധാന അധ്യാപിക നദീറ ടീച്ചര്‍ സ്വാഗതവും ഷാജി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പിസക്കീര്‍ ഹുസൈന്‍, ഐ മുഹമ്മദ് കോയ,എന്‍ എം യൂസഫ്, എം.സിബ്ഗത്തുള്ള, പി കോയ മാസ്റ്റര്‍, പി കെ.ബാപ്പു ഹാജി,ഫാസില്‍ മാസ്റ്റര്‍കെ കെ സി നൗഷാദ്, ബഷീര്‍ നീലാറമ്മല്‍ , മു
ഹ്‌സിന്‍ ഭൂപതി , ., അനുപമ ടീച്ചര്‍, ഷെറീന ടീച്ചര്‍, സൂജീറ, ഷെറിന്‍ ,സലാം, ഷെഫീഖ് തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.