Kerala News

കെഎസ്ആര്‍ടിസി; മുഴുവന്‍ സര്‍വീസുകളും പുനഃരാരംഭിക്കുന്നതില്‍ പ്രതിസന്ധി

KSRTC Kick-starts Single Duty System | Single duty system in KSRTC

കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കുന്നതിൽ പ്രതിസന്ധി. എല്ലാ സര്‍വീസുകളും തുടങ്ങാനുള്ള തീരുമാനം നടപ്പായില്ല.പഴയപടി സര്‍വീസ് നടത്താന്‍ സമയമെടുക്കുമെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്. കട്ടപ്പുറത്തിരിക്കുന്ന ബസുകളുടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു.

കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിയ സര്‍വീസുകള്‍ പൂര്‍ണമായും പുനഃരാരംഭിക്കണമെന്ന് കഴിഞ്ഞദിവസമാണ് സിഎംഡി നിര്‍ദേശം നല്‍കിയത്. സര്‍വീസുകള്‍ ജനുവരിയോടെ പൂര്‍ണതോതില്‍ നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നിലവില്‍ അതിന് സാധിക്കില്ലെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്. സര്‍വീസുകള്‍ പഴയരീതിയാകുന്നതിന് സമയമെടുക്കുമെന്നാണ് വിവരം.

ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിര്‍ത്തുമെന്നും സിഎംഡി അറിയിച്ചിരുന്നു. അടുത്ത ആഴ്ചയോടെ പൂര്‍ണതോതില്‍ സര്‍വീസ് ആരംഭിക്കാനുമെന്നാണായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!