കുന്ദമംഗലം; മുണ്ടിക്കല്‍താഴത്തുനിന്നും മുക്കം, താമരശ്ശേരി തുടങ്ങിയ ഇടങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ എളുപ്പമാര്‍ഗത്തില്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ വേണ്ടി ഉപയോഗിക്കുന്ന റോഡാണ് അതീവ ദയനീ അവസ്ഥയിലുള്ളത്. പല ഭാഗങ്ങളിലും വന്‍ ഗര്‍ത്തങ്ങള്‍ തന്നെയുണ്ട്. മാസങ്ങളായി ഈയൊരു യാത്ര പ്രശ്‌നത്തിന്ന് യാതൊരു പരിഹാരവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല എന്നതാണ് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പരാതി. പെരിങ്ങളം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് പോകുന്ന കാല്‍നട യാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് റോഡിന്റെ ഈ ശോചനീയാവസ്ഥ ഏറെ പ്രയാസം സൃഷ്ടിക്കുന്നത്.