Kerala kerala Local

കോഴിക്കോട് പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 14 കിലോ ചന്ദനം പിടികൂടി; ഒളിപ്പിച്ചത് അടുക്കള ഭാഗത്തെ സ്ലാബിനടയിലെ ചാക്കുകെട്ടുകളില്‍

കോഴിക്കോട്: കോഴിക്കോട് പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 14 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. വനം വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച 14 കിലോയോളം വരുന്ന ചന്ദനത്തിന്റെ ചെറു തടി കഷ്ണങ്ങള്‍ പിടികൂടിയത്. പനങ്ങാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.

വീട്ടിലെ അടുക്കള ഭാഗത്തെ സ്ലാബിനടയില്‍ ചാക്കുകെട്ടുകളിലായാണ് ചന്ദനം ഒളിപ്പിച്ചിരുന്നത്. വീട്ടുടമക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. വെള്ള ചെത്തി ഒരുക്കിയ നിലയിലുള്ള 38 എണ്ണം ചന്ദന തടി കഷ്ണങ്ങളും ചന്ദന ചീളുകളുമാണ് വനംവകുപ്പ് പിടികൂടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!