കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. പവന് 640 രൂപ കൂടി. ഇതോടെ സ്വര്‍ണവില 58,000ത്തിനടുത്തെത്തി. 57,920 രൂപയാണ് നിലവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്നലെ ഇത് 57,280 രൂപയായിരുന്നു. ഗ്രാമിന് 80 രൂപ കൂടി 7,240 രൂപയായി. എട്ടു ദിവസത്തിനിടെ 1720 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്.
അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതാണ് സംസ്ഥാനത്തും വില ഉയര്‍ത്തിയത്. നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്രവില 2700 ഡോളര്‍ കടന്നേക്കുമെന്നും അത് വീണ്ടും വില വര്‍ധിപ്പിക്കുമെന്നുമാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.