മലപ്പുറം : കുനിയിൽ സ്വദേശി കെ. വി ബഷീറിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രവാസിയായ തയ്യിൽ പട്ടാക്കൽ സ്വദേശി സർജാസ് മുഖ്യകണ്ണി. ഇയാളാണ് വിദേശത്ത് നിന്നും ബഷീറിനെ അപായപ്പെടുത്താൻ കൊട്ടേഷൻ നൽകിയെതെന്നാണ് ലഭ്യമാകുന്ന വിവരം.
നേരത്തെ പിടിയിലായ കൊട്ടേഷൻ സംഘങ്ങൾക്ക് പണം വിദേശത്ത് നിന്നും ബാങ്ക് വഴി അയച്ചു നൽകിയതും സർജാസാണ്. നിലവിൽ ജിദ്ദയിൽ ജോലി ചെയ്യുന്ന ഇയാളെ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കേരളത്തിലേക്ക് എത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനായി നടപടികൾ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് വിവരം
സർജാസ് മുഖേനയാണ് ഗൂഢാലോചനകൾ നടന്നിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരം ലഭിക്കുമെന്നാണ് നിഗമനം. ആഗസ്ത് നാലിനു പുലർച്ചെയാണ് വീട്ടിൽ കയറി കീഴുപറമ്പ് കുനിയിൽ സ്വദേശി കെ. വി ബഷീറിനെ കൊട്ടേഷൻ സംഘം വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ എട്ടോളം പ്രതികൾ പിടിയിലായിരുന്നു. എന്നാൽ മുഖ്യ പ്രതിയെ കണ്ടെത്താൻ കഴിയാത്തതിലും പ്രതി ചേർക്കാത്തതിലും നാട്ടുകാരുടെ വിവിധ പ്രതിഷേധങ്ങൾ പ്രദേശത്ത് നടന്നിരുന്നു.
അരീക്കോട് സി ഐ ദാസൻ, എസ് ഐ വിജയന്റെയും,എസ് ഐ അബ്ദുൽ നാസിർ, അസിസ്റ്റന്റ് എസ് ഐ കബീർ നേതൃത്വത്തിൽ ശക്തമായ അന്വേഷണമാണ് നടന്നു കൊണ്ടിരുന്നത്. എന്നാൽ നിലവിൽ അരീക്കോട് സി ഐ ദാസൻ സ്ഥലം മാറിയതിന്റെ അടിസ്ഥാനത്തിൽ പുതുതായി ചാർജ്ജെടുക്കുന്ന സി ഐ ബിനു തോമസിന്റെ നേതൃത്വത്തിലാണ് തുടർ അന്വേഷണം നടക്കുക.
ഇതുവരെ ഷിജു എന്ന കപാലി ടിങ്കു (32), മണ്ണം പറമ്പത്ത് വിപിൻ രാജ് എന്ന കുഞ്ചു . പടിഞ്ഞാറെ തൊടികയിൽ ജിതേഷ(25)് എന്ന അപ്പുട്ടൻ . ചീനിച്ചാലിൽ ദീപക്ക് എന്ന ദീപു . . കൊല്ലരു കണ്ടി ഷിബിനു (26) എന്ന മൊട്ട . മണ്ണം പറമ്പത്ത് വിജേഷ് (36) എന്ന പൈങ്കിളി തൈയ്ക്കലാട്ട്, തൈക്കലാട്ട് നിബിൻ, കുനിയിൽ സ്വദേശികളായ റിയാസ്, ഷമീർ എന്നിവരെ സംഭവത്തിൽ പോലീസ് പിടി കൂടിയിരുന്നു

