കുന്ദമംഗലം : ഡോഡ്ജ് ബാളില്‍ കേരള ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫാദിക്കിനെ ദര്‍ശന റസിഡന്‍സ് അസോസിയേഷന്റെ ആദരവ്. ഈ മാസം 27 മുതല്‍ 29 വരെ പോണ്ടിച്ചേരിയില്‍ ദേശീയ ചാമ്പ്യന്‍ഷിപില്‍ പങ്കെടുക്കുന്ന ഫാദിയെയാണ് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരിച്ചത്. കുന്ദമംഗലം സ്വദേശിയും കേരള ടീമിന്റെ കോച്ച്കൂടിയായ പി.പി. ജഹാസിന്റെ കീഴിലാണ് ഹാദി മികവ് തെളിയിച്ച് സംസ്ഥാന ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. റസിഡന്‍സ് പ്രസിഡന്റ് എ.കെ. യുസുഫ് അധ്യക്ഷത വഹിച്ചു. എന്‍.പി. തന്‍വീര്‍ ഉപഹാരം നല്‍കി. ജോ. സെക്രട്ടറി എന്‍. ദാനിഷ്, കെ. ശബാബ്, പി. നൗഷാദ്, കെ.പി. നാസര്‍, പി.പി. അബൂബക്കര്‍, ഷാദ് ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ഐ. മുഹമ്മദ് കോയ സ്വാഗതവും ട്രഷറര്‍ പി. ബിനീഷ് നന്ദിയും പറഞ്ഞു.