ഓണം ബമ്പർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയുടെ ടിക്കറ്റ് സഹോദരിയില്‍ നിന്നാണ് അനൂപ് എടുത്തത്. ശനിയാഴ്ച വൈകിട്ടോടെയാണ് ടിക്കറ്റെടുത്തത്അനൂപിന്റെ പിതൃസഹോദരിയുടെ മകള്‍ സുജയ പഴവങ്ങാടി ഭഗവതി ഏജന്‍സിയിലെ ജീവനക്കാരിയാണ്. TJ 750605 എന്ന നമ്പറിനാണ് സമ്മാനം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.ശനിയാഴ്ച വൈകിട്ടോടെയാണ് അനൂപ് ടിക്കറ്റെടുത്തത്. രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിനാണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്നും പാപ്പച്ചന് എന്ന കച്ചവടക്കാരന് പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.
ബമ്പർ അടിച്ചത് തിരുവനന്തപുരത്ത്;ആ ഭാഗ്യവാൻ അനൂപ്,ടിക്കറ്റ് എടുത്തത് ഇന്നലെ വൈകീട്ട്

