മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ആണ്. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടും. ഗവർണക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ചോദിച്ചു.സ്വമേധായ കേസ് എടുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടായിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചയനുണ്ടെന്നും ഇതിന്റെ തെളിവുകള്‍ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അതിനുള്ള സമയമായെന്നും ഗവര്‍ണര്‍ പറഞ്ഞു.സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്ക് നിയമത്തിൻ്റെ ബാലപാഠങ്ങൾ പോലും അറിയില്ലെന്ന് ഗവർണർ പറഞ്ഞു.ഗവർണർക്കെതിരെയുള്ള കടന്നുകയറ്റം തിരിച്ചറിയാൻ രാജ്ഭവൻ പരാതിപ്പെടേണ്ടതുണ്ടോ എന്ന് ഗവർണർ ചോദിച്ചു. തൻ്റെ സ്റ്റാഫ് പൊലീസിനെ സമീപിക്കേണ്ട കാര്യമില്ല. ഗവർണക്കെതിരെയുള്ള കടന്നുകയറ്റം സ്വമേധയ കേസെടുക്കേണ്ട കാര്യമാണ്. 7വർഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണത്. വിഷയത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്.2 വർഷം മാത്രം സർവീസിലുള്ളവർക്ക് പെൻഷൻ നൽകുന്നത് വേറെ ഏത് സംസ്ഥാനത്താണുള്ളത്? ഇത് കൊള്ളയടിയാണ്. കൊള്ളയടിക്ക് തന്നെ കൂട്ട് കിട്ടില്ല. കേരളത്തിലെ ജനങ്ങളെ സേവിക്കാനാണ് താനിവിടിരിക്കുന്നത്.”- ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.