പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ് താഹഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എൻഐഎ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
യഥാർത്ഥ വസ്തുതകൾ വിലയിരുത്താതെയാണ് എൻഐഎ പ്രത്യേക കോടതിയുടെ നടപടിയെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.പത്ത് മാസത്തോളം പ്രതികൾ റിമാൻഡിൽ കഴിഞ്ഞതും, ചില ആരോപണങ്ങൾക്ക് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ കഴിയാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.