National News

‘2029 ഓടെ മോദി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കും, പിന്നീടുള്ള കാലം സന്യാസജീവിതവുമായി ഹിമാലയത്തിൽ’

പതിനൊന്ന് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും പിന്നീടുള്ള കാലം ഹിമാലയത്തിൽ പോയി സന്യാസജീവിതം നയിക്കുമെന്നും എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ മിൻഹാസ് മർച്ചന്റ് അഭിപ്രായപ്പെട്ടു. 2029 ഓടെ നരേന്ദ്രമോദി അധികാരം ഉപേക്ഷിച്ച് ഒരു സന്യാസിയുടെ ജീവിതം നയിക്കാനായി ഹിമാലയത്തിൽ പോവുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യാ ടുഡേ ചാനലില് ഒരു ഷോയ്‌ക്കിടെയാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം.

പതിനെട്ടാം വയസിൽ അദ്ദേഹം ഹിമാലയത്തിൽ പോയി, 80ആം വയസിൽ അദ്ദേഹം വീണ്ടും പോകുമെന്ന് ഞാൻ നിങ്ങൾക്ക് വീണ്ടും ഉറപ്പ് നൽകുന്നു. 11 വർഷത്തിന് ശേഷം അദ്ദേഹം വീണ്ടും ഹിമാലയത്തിലേക്ക് പോകും. അദ്ദേഹം അധികാരത്തിനായി കടിച്ചുതൂങ്ങാൻ ആഗ്രഹിക്കുന്നില്ല. സന്യാസജീവിതം നയിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. അടുത്ത ലോക്‌സ്ഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം പ്രധാനമന്ത്രിയായാൽ 2029ലെ തെരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹം മാറി നിൽക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!