National

ഛത്തിസ്ഗഢിലെ ബിജാപൂരില്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ചു; ജവാന് വീരമൃത്യു; മൂന്നു പേര്‍ക്ക് പരിക്കേറ്റു

ബിലാസ്പുര്‍: ഛത്തിസ്ഗഢിലെ ബിജാപൂരില്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു. മൂന്നു പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു.

ബിജാപൂര്‍ ജില്ലയിലെ നാഷനല്‍ പാര്‍ക്ക് ഏരിയയിലാണ് ഐ.ഇ.ഡി സ്‌ഫോടനം നടന്നത്. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ ജവാനായ ദിനേശ് നാഗ് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

ആഗസ്റ്റ് 14ന് സുരക്ഷാസേന നടത്തിയ ഓപറേഷനില്‍ രണ്ട് നക്‌സലൈറ്റുകളെ വധിച്ചിരുന്നു. നക്‌സല്‍വാദി കമാന്‍ഡര്‍മാരായ വിജയ് റെഡ്ഡി, ലോകേഷ് സലാമെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഛത്തിസ്ഗഢിലെ മാന്‍പൂര്‍- മോഹ് ല- അമ്പഗഢ് ചൗകി ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഛത്തീസ്ഗഢില്‍ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ഈ വര്‍ഷം ഇതുവരെ 229 നക്‌സലൈറ്റുകളെ വധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 208 പേരെ ബിജാപൂര്‍, ബസ്തര്‍, കാങ്കര്‍, കൊണടഗാവ്, നാരായണ്‍പൂര്‍, സുക്മ, ദന്തേവാഡ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തര്‍ ഡിവിഷനില്‍ നിന്നുള്ളവരാണ്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!