News

വഴിയോര മത്സ്യവിപണനം മാർക്കറ്റുകളിലേക്ക് മാറണം ; മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ

വഴിയോര മത്സ്യവിപണനം അനുവദിക്കില്ല
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമായി നടപ്പാക്കുന്നതിന് വഴിയോര മത്സ്യവിപണനം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രാദേശിക മാർക്കറ്റുകളിലേക്ക് മാറ്റണമെന്നും ഇക്കാര്യത്തിൽ വഴിയോര മത്സ്യവിപണനത്തൊഴിലാളികൾ സഹകരിക്കണമെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അഭ്യർത്ഥിച്ചു.
കോവിഡ് വ്യാപന ആശങ്കയിൽ സംസ്ഥാനത്തെ മത്സ്യവിപണന മാർക്കറ്റുകൾ അടച്ചിരുന്നു. കോവിഡ് പ്രതിരോധ മാനദ്ണഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ മാർക്കറ്റുകൾ തുറക്കുന്നതിനുള്ള തീരുമാനമായി. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
മത്സ്യത്തൊഴിലാളികൾക്കും മത്സ്യവിപണനത്തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള മാർക്കറ്റ് അടച്ചിടൽ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. മത്സ്യത്തൊഴിലാളി യൂണിയൻ പ്രതിനിധികളും, സന്നദ്ധ സംഘടനാ പ്രവർത്തകരുമായി കാര്യങ്ങൾ വിശദമായി ചർച്ച ചെയ്താണ് മാർക്കറ്റുകൾ തുറക്കാൻ തീരുമാനിച്ചതെന്നും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മത്സ്യവിപണനത്തിനുള്ള അവസരം നൽകുകയെന്നതാണ് സർക്കാർ നയമെന്നും മന്ത്രി അറിയിച്ചു.
നിലവിലുള്ള മാർക്കറ്റുകൾക്ക് പുറമേ ഏതെങ്കിലും സ്ഥലത്ത് പുതിയതായി മത്സ്യ വിപണന സൗകര്യം ഒരുക്കണമെങ്കിൽ ഗ്രാമ – ബ്ലോക്ക് – പഞ്ചായത്തുകൾക്ക് അതിനുള്ള പ്രത്യേക സാഹചര്യം വിലയിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് തീരുമാനമെടുക്കാം. ഏതെങ്കിലും മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നില്ലെങ്കിൽ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരണം.
പ്രാദേശിക മാർക്കറ്റുകൾ അടഞ്ഞു കിടന്നതിനാലാണ് വഴിയോര മത്സ്യവിപണനത്തിന് തുടക്കമായത്. എന്നാൽ കോവിഡ് വളരെയധികം വ്യാപിക്കുന്നതിന്റെയും പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നതിനാൽ ഇനി മുതൽ വഴിയോര മത്സ്യവിപണനം അനുവദിക്കാനാവില്ല. പ്രത്യേകിച്ച് മത്സ്യവിപണനത്തിനുള്ള മാർക്കറ്റ് ആരംഭിച്ചിട്ടുള്ളതിനാൽ എല്ലാ വഴിയോര മത്സ്യവിപണനങ്ങളും മാർക്കറ്റുകളിലേക്ക് മാറേണ്ടതുണ്ട്. മാറിയ സാഹചര്യത്തിൽ വഴിയോര മത്സ്യവിപണനത്തൊഴിലാളികൾ സർക്കാരുമായി സഹകരിച്ച് മത്സ്യവിപണനം മാർക്കറ്റുകളിലേക്ക് മാറ്റണമെന്ന് മന്ത്രി അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!