ബാഴ്സലോണ പരിശീലക സ്ഥാനത്ത് നിന്ന് ക്വികെ സെറ്റിയൻ പുറത്താക്കപ്പെട്ടു. അടിമുടി മാറ്റത്തിനൊരുങ്ങി ടീം. നേരത്തെ തന്നെ ഇദ്ദേഹത്തെ പുറത്താക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഔദ്യോഗിക അറിയിപ്പ് ലഭ്യമായി.
ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിച്ച തീരുമാനം തന്നെയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ക്ലബ്ബിന്റെ വെബ്സൈറ്റ് വഴിയാണ് ബാഴ്സ ഇക്കാര്യം സ്ഥിതികരിച്ചത്. ക്ലബിൽ ഉടനീളം മാറ്റങ്ങൾ വരുമെന്നും ബാഴ്സലോണ വ്യക്തമാക്കിയിട്ടുണ്ട്.
ബാർഴ്സ് അടുത്ത മാർച്ചിൽ പ്രസിഡന്റ് ഇലക്ഷൻ നടത്തും. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനും ല ലീഗ കിരീട നഷ്ടത്തിന് പിന്നാലെ ചാമ്പ്യൻസ് ലീഗിൽ ഏറ്റ വൻ തോൽവിയും സെറ്റിയന്റെ കസേര തെറിക്കാൻ കാരണമായത് . റൊണാൾഡ് കൂമാൻ വരും ദിവസങ്ങളിൽ പരിശീലക റോളിൽ എത്തും എന്നാണ് സൂചന. അതേ സമയം മെസ്സി ബാഴ്സ വിട്ടു പോകാൻ തയ്യാറെടുക്കുന്നു എന്ന അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്