Kerala

തോട്ടപ്പള്ളിയിൽ നിന്ന് സ്വകാര്യ സംരംഭകർ മണൽ കടത്തുന്നു;എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ

തോട്ടപ്പള്ളിയിൽ നിന്ന് സ്വകാര്യ സംരംഭകർ മണൽ കടത്തുന്നുവെന്ന് ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ. കെ.എം.എം.എല്ലിന് വര്‍ഷം തോറും ഖനനം നടത്താൻ നൽകിയ അനുമതിയുടെ മറവിലാണ് മണൽ കടത്ത്. എത്ര മണൽ ആര് കൊണ്ടുപോകുന്നുവെന്ന് ആർക്കും അറിയില്ല. 2019 ലെ വെള്ളപ്പൊക്കം പരിഗണിച്ച് കരിമണൽ ഖനനത്തിന് പ്രത്യേക ഉത്തരവിലൂടെയാണ് കെഎംഎംഎൽ, ഐഐആ‍ര്‍ഇഎൽ എന്നിവര്‍ക്ക് അനുമതി നൽകിയത്. പഠനം നടത്താതെയാണ് ഈ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പഠനം നടത്താതെ ഇറിഗേഷൻ വകുപ്പ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് വിമര്‍ശനം. തോട്ടപ്പള്ളിയിൽ വർഷം മുഴുവൻ ഖനനം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കെഎംഎംഎല്ലിന് ഖനനം നടത്താൻ മുൻപ് താത്കാലിക അനുമതി മാത്രമാണ് ഉണ്ടായിരുന്നത്. വര്‍ഷം മുഴുവൻ ഖനനാനുമതി പിൻവലിക്കണം. കൃത്യമായ പഠനം നടത്തണം. ഖനനം തീരത്തെ ജീവിതം താറുമാറാക്കും. ഇക്കാര്യത്തിൽ സര്‍ക്കാരിന് വ്യക്തമായ താത്പര്യമുണ്ട്. അഴിമതി ലക്ഷ്യമിടുന്നുണ്ട്. ആലപ്പുഴയുടെ തീരം വച്ച് കളിക്കാൻ അനുവദിക്കില്ല. കുട്ടനാടിൻ്റെ പേര് പറഞ്ഞ് ചിലർക്ക് അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല. പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!