National News

24 മണിക്കൂറിനിടെ 41,157 പേർക്ക് കോവിഡ്; 518 മരണം

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം പിന്നെയും നാൽപ്പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 41,157 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2.13 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 42,004 പേർ രോഗമുക്തരായി. നിലവിൽ 4,22,660 പേരാണ് രോഗം സ്ഥിരീകരിച്ചത്ത് ചികിത്സയിലുള്ളതെന്നാണ് സർക്കാർ കണക്ക്. 3,02,69,796 പേർ ഇത് വരെ രോഗമുക്തി നേടി.

വാക്സിനേഷൻ നടപടികൾ രാജ്യത്ത് പുരോഗമിക്കുകയാണ്. ഇതെ വരെ 40,49,31,715 ഡോസ് വാക്സീനാണ് നൽകിയത് ഇന്നലെ മാത്രം 51,01,567 ഡോസ് വാക്സീൻ വിതരണം ചെയ്തു. സംസ്ഥാങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കൽ രണ്ട് കോടി അമ്പത്തി ആറു ലക്ഷം ഡോസ് വാക്സീൻ ഉപയോഗ യോഗ്യമായി ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.

518 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കുകൾ അനുസരിച്ചുള്ള കൊവിഡ് മരണം 4,13,609 ആയി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!