National

കേദാര്‍നാഥ് ട്രെക്കിങ് റൂട്ടില്‍ മണ്ണിടിച്ചില്‍; രണ്ട് മരണം

രുദ്രപ്രയാഗ്: കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള ട്രെക്കിങ് റൂട്ടില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ജംഗിള്‍ചാട്ടി ഘട്ടിന് സമീപം രാവിലെ 11.20 നാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. പൊലീസും എസ്.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് മരിച്ചവരെയും പരിക്കേറ്റവരെയും മലയിടുക്കില്‍ നിന്ന് പുറത്തെടുത്തത്.

രുദ്രപ്രയാഗ് ജില്ലയിലെ ജംഗിള്‍ഛട്ടി ഘട്ടിന് സമീപമുള്ള കുന്നിന്‍ ചരിവില്‍ വെച്ച് തീര്‍ഥാടകരുടെയും പല്ലക്ക്, പോര്‍ട്ടര്‍ ഓപ്പറേറ്റര്‍മാരുടെയും മുകളിലേക്ക് പാറകള്‍ വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ രണ്ട് പേര്‍ മരിച്ചു. ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. സ്ത്രീക്ക് നിസാര പരിക്കുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.

ഗുരുതരമായി പരിക്കേറ്റ മറ്റുരണ്ട് പേരെ ഗൗരികുണ്ടിലെ ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി എസ്.പി പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!