കൊല്ലം: പുനലൂര്‍ മണിയാറില്‍ ഇടിമിന്നലേറ്റ് 2 തൊഴിലാളികള്‍ മരിച്ചു. മണിയാര്‍ സ്വദേശികളായ രജനി (45 ) സരോജം 42 എന്നിവരാണ് മരിച്ചത്. ജോലിക്കിടെയാണ് അപകടം ഉണ്ടായത്. 12 മണിയോടെയാണ് അപകടം ഉണ്ടായത്. ഉടനെ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇടമിന്നലേറ്റത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍.