Kerala News

ആരാധനാലയങ്ങളെയും ബിവറേജസ് ഔട്ട്‌ലെറ്റുകളെയും താരതമ്യം ചെയ്യുന്നത് ഖേദകരം;സ്വാമി സന്ദീപാനന്ദഗിരി

ആരാധനാലയങ്ങളെയും ബിവറേജസ് ഔട്ട്‌ലെറ്റുകളെയും താരതമ്യം ചെയ്യുന്നത് ഖേദകരമെന്ന് സ്വാമി സന്ദീപാനന്ദഗിരി. ബിജെപി നേതാവ് ആര്‍ വി ബാബുവിന്റെ പരാമര്‍ശത്തിനാണ് സന്ദീപാനന്ദഗിരിയുടെ പ്രതികരണം.

‘ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ തുറസായ സ്ഥലങ്ങളുണ്ട്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പൊലീസുമുണ്ട്. എന്നാല്‍ ആരാധനാലയത്തില്‍ സ്ഥലപരിമിതിയുണ്ട്. ഇതൊന്നും മനസിലാക്കാതെയാണ് ബിവറേജ് കോര്‍പറേഷനുകള്‍ തുറന്നതില്‍
വിമര്‍ശനങ്ങള്‍ വരുന്നത്.

രാജ്യത്ത് വൈറസ് വ്യാപനം കൊടികുത്തി വാഴുന്ന സമയത്താണ് പ്രധാനമന്ത്രിയും അമിത്ഷായും ബംഗാളില്‍ റാലി നടത്തിയത്’. പാത്രം മുട്ടാനും പകല്‍ ടോര്‍ച്ചടിക്കാനും ആണ് പ്രധാനമന്ത്രി ജനങ്ങളെ പഠിപ്പിച്ചത് എന്നും അദ്ദേഹം വിമര്‍ശിച്ചു.രാജ്യത്ത് കൊവിഡ് പടര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് പൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!