Trending

ക്വാറന്റൈൻ നടപടികൾ കർശനമാക്കാൻ ജില്ലാ കലക്‌ടറുടെ നിർദ്ദേശം

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി
ക്വാറന്റൈൻ നടപടികൾ കർശനമാക്കാൻ ജില്ലാ കലക്‌ടർ സാംബശിവ റാവുവിന്റെ നിർദ്ദേശം.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്ത് ജില്ലയില്‍ എത്തുന്നവര്‍ 14 ദിവസം വീടുകളില്‍ കര്‍ശന റൂം ക്വാറന്റൈനിലും , തുടര്‍ന്നുളള 14 ദിവസം വീടുകളില്‍ നിരീക്ഷണത്തിലും കഴിയേണ്ടതാണെന്ന് കലക്ടർ അറിയിച്ചു.
ക്വാറന്‍െറന്‍ ലംഘനങ്ങള്‍ കോവിഡ് -19 സാമൂഹ്യവ്യാപനത്തിനുകാരണമാകുമെന്നതിനാലാണ് നടപടി.

വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ വൈദ്യസഹായത്തിനല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടില്ല.മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്ക് ആർആർടിയുടെ അനുമതിയോടെ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ എപ്പിഡമിക് ഓര്‍ഡിനന്‍സ് പ്രകാരവും ഐപിസി പ്രകാരവും നടപടി സ്വീകരിക്കുന്നതാണെന്നും കലക്ടർ വ്യക്തമാക്കി. പ്രോട്ടോകോള്‍ ലംഘനങ്ങള്‍ ഉണ്ടാവുന്നപക്ഷം അതത് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും ,മെഡിക്കല്‍ ഒാഫീസര്‍മാരും റിപ്പോര്‍ട്ട് നല്‍കേണ്ടതാണെന്ന് കലക്ടര്‍ നിർദ്ദേശിച്ചു .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!