Kerala

സുരാജ് വെഞ്ഞാറൻമൂടിനെ നേരിട്ട് കാണാൻ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ച പ്രവാസി അനുകരണ കലയിലെ അതുല്ല്യ പ്രതിഭ സുധീഷ് തിരുവമ്പാടി

കോഴിക്കോട് : മലയാള മിമിക്രി രംഗത്തെ അതുല്യ പ്രതിഭ, നടൻ സുരാജ് വെഞ്ഞാറന്മൂടിന്റെ ശബ്ദ അനുകരണത്തിലൂടെ താരത്തിന്റെ തന്നെ അനുമോദനങ്ങൾ വാങ്ങിയ വ്യക്തി, സീരിയൽ നടൻ, ദിലീപ് കലാഭവന്റെ കൊച്ചിൻ ഇ മെയിൽസ് ,കോഴിക്കോട് ടീം കാലിക്കറ്റ് ചിരിമാസ് എന്നീ കോമഡി ട്രൂപ്പുകളിലെ പ്രധാന കലാകാരൻ ഇങ്ങനെ ഏറെ വിശേഷണങ്ങളുള്ള ഓട്ടോ തൊഴിലാളിയായ തിരുവമ്പാടിയുടെ സ്വന്തം സുധീഷിന്റെ വിശേഷങ്ങൾ പങ്കു വെക്കുകയാണ് കുന്ദമംഗലം ന്യൂസ് ഡോട് കോം.

എട്ടാം ക്ലാസ്സിൽ നിന്നും അനുകരണ കലയോടുള്ള തന്റെ ആഗ്രഹം ജീവിതത്തിൽ അദ്ദേഹത്തെ ഒരു മിമിക്രി കലാകാരൻ ആക്കി. ജീവിത പ്രതിസന്ധികൾ തരണം ചെയത് പലതും നേടിയെടുക്കാൻ, ഈ സാധാരണക്കാരിൽ സാധാരണക്കാരനായ മനുഷ്യന് സാധിച്ചു. തന്റെ പരിശ്രമങ്ങൾ കൊണ്ട് ഒടുവിൽ കൈരളി ടീവി മിമിക്സ് മാമാങ്കം, ഏഷ്യാനെറ്റ് വോഡഫോൺ കോമഡി സ്റ്റാർ, ഫ്‌ളവേഴ്‌സ്
കോമഡി ഉത്സവം, ഇതേ ചാനലിന്റെ തന്നെ നാടോടിക്കാറ്റ് സീരിയൽ, അമൃത ടി വി കോമഡി മാസ്റ്റേഴ്സ്, തുടങ്ങി നിരവധി പരിപാടികളുടെ ഭഗവാക്കാൻ സാധിച്ച അതുല്യ പ്രതിഭയാണ് സുധീഷ്.

ഏതൊരു മിമിക്രി കലാകാരനെ പോലെയും എവിടെയെങ്കിലും എത്തണമെന്നും സിനിമയിൽ മുഖം കാണിക്കണമെന്നും ആഗ്രഹമുള്ള വ്യക്തിയായിരുന്നു സുധീഷും. ചെറുപ്പത്തിൽ തന്നെ എല്ലാ ഓഡിഷനിലും പങ്കെടുക്കുമായിരുന്നു. അന്ന് രക്ഷിതാക്കൾ പണം നൽകി പറഞ്ഞയച്ചുവെങ്കിൽ പത്താം ക്ലാസ്സിലെല്ലാം എത്തിയപ്പോയേക്കും കഴിയുന്ന കൂലി പണിക്കെല്ലാം പോയി സമ്പാദിച്ച് സ്വന്തം പണം കൊണ്ട് ഇത്തരം അവസരങ്ങൾ തേടി പോവുകയും, തിയേറ്ററുകളിൽ ചെന്ന് നിരന്തരമായി പടങ്ങൾ കണ്ടു കൊണ്ടേയിരുന്നു. അത് ഒരു നടനിലേക്കോ കലാകാരനിലേക്കോ ഉള്ള തന്റെ ജീവിതത്തിനു മുതൽ കൂട്ടായി.

നീണ്ട വർഷത്തെ ഇങ്ങനെയുള്ള ഓഡിഷനു ഒടുവിൽ 2010 ൽ കൈരളി ടീവി മിമിക്സ് മാമാങ്കമെന്ന പരിപാടിയിലൂടെ ആദ്യ അവസരം ലഭ്യമായി. തുടക്കം വന്നു പോകുന്ന ചില ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് വൺ മാൻ ഷോകളിൽ എത്തി. കുറഞ്ഞ എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ ജീവിതം ഒരു തരത്തിൽ സുരക്ഷിതമായെന്നു തോന്നി. കലാപരമായി തന്നെ മുൻപോട്ട് പോകാമെന്നു കരുതിയെങ്കിലും അത് സാധിച്ചില്ല നിരാശയിയിരുന്നു ഫലം. സാധാ കൂലി വേലയെടുത്ത് ജീവിതം മുന്നോട്ട് നീക്കി. അങ്ങനെയിരിക്കെ 2012 ൽ മലയമ്മ സ്വദേശിയായ സീനയുമായി സുധീഷ് വിവാഹതിനായി. വർഷക്കാലത്തെ പ്രണയ സഫലീകരണമായിരുന്നു അദ്ദേഹത്തിന്റേത്. ഈ സമയത്ത് സൂര്യ ടി വി യുടെ സമ്മാനമഴ എന്ന പരിപാടിയിൽ പങ്കാളിയായി പരിപാടി അവതരിപ്പിച്ചു. നിരവധി പുരസ്കാരങ്ങളും ലഭിച്ചു പക്ഷെ ചില കാരണങ്ങളാൽ ആ പരിപാടി നിർത്തി വെച്ചു. ആ സംഭവം വല്ലാതെ മടുപ്പിച്ചു.

മുന്നോട്ട് ജീവിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകുമെന്നു തോന്നിച്ചു. ദാമ്പത്തിക ജീവിത്തിൽ സാമ്പത്തികമായ ഞെരുക്കം ബാധിച്ചു തുടങ്ങി കടങ്ങൾ കൂടാൻ തുടങ്ങി. ഒടുവിൽ കലാപ്രവർത്തനം പൂർണമായി നിർത്തി പ്രവാസ ജീവിതത്തിലേക്ക് ആ സാഹചര്യം നയിച്ചു. സൗദി അറേബ്യയിലേ ഹൈൽ എന്ന സ്ഥലത്ത് ഹൗസ് ഡ്രൈവറായി ജോലി ചെയ്തു. അന്ന് സുരാജ് വെഞ്ഞാറന്മൂടിനെ അനുകരിച്ച് തുടങ്ങിയിരുന്നില്ല. ഒരു അറബിയുടെയും മലയാളി കടക്കാരന്റെയും കാരുണ്യം കൊണ്ടായിരുന്നു ജോലി ലഭിച്ചത്.

അന്ന് റൂമിലുണ്ടായിരുന്ന സുഹൃത്തുക്കൾ തിരുവനന്തപുരം സ്വദേശികളായിരുന്നു. ആറ്റിങ്ങൽ ,വെഞ്ഞാറന്മൂട്,കാട്ടാക്കട തുടങ്ങിയ പ്രദേശത്തിലുള്ള ഇവർക്കൊപ്പം മൂന്ന് വർഷത്തോളം ഇവർക്കൊപ്പം താമസിച്ചു. രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നത് വരെയുള്ള സുഹൃത്തുക്കളുടെ ഭാഷ ശൈലി പതുക്കെ കേട്ട് പഠിക്കാനും ആ രീതിയിലായി പറയാനും തുടങ്ങി. അങ്ങനെയാണ് സുരാജ് വെഞ്ഞാറന്മൂട് എന്ന സിനിമ താരത്തെ അനുകരിക്കാൻ ശ്രമം നടത്തുന്നത്. എപ്പിസോഡുകളായി റൂമിൽ നിന്നും നടനെ അനുകരിക്കുന്ന വീഡിയോകൾ മുഖപുസ്തകത്തിൽ ഇട്ടു. അത് ആളുകൾക്ക് ഇഷ്ടപ്പെടാൻ തുടങ്ങി അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ സുഹൃത്ത് മിമിക്രി ലവേഴ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ചേർത്തു. അതിൽ ഉള്ള സുഹൃത്തുക്കളാണ് എന്നെ സ്റ്റേജ് കലക്കാരനാക്കി മാറ്റിയത്. കൂടുതൽ കലാകാരന്മാർക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ ഈ നവമാധ്യമ ഗ്രൂപ്പിലൂടെ സാധിച്ചു. ഇതിലൂടെ ദിലീപ് കലാഭവൻ എന്ന കലാകാരനുമായുള്ള ബന്ധം വലിയ രീതിയിൽ ഗുണം ചെയ്തു.

അവിടെ നിന്നും ഇൻ കോമഡി നഗർ എന്ന കോമഡി ഗ്രൂപ്പിൽ എത്തുകയും ഫിറോസ്,വിനുവേട്ടൻ,ഷിലിൻ, പരിചയപ്പെട്ടു. ഒപ്പം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ച വൈക്കത്തുള്ള ഉണ്ണിയെ പരിചയപെടുകയുണ്ടായി. ഇദ്ദേഹത്തിന് സുരാജ് വെഞ്ഞാറന്മൂടിന്റെ അനുകരണം അയച്ചു നൽകിയപ്പോൾ വലിയ അനുമോദനവും അദ്ദേഹത്തിന് ഒരു സർപ്രൈസ് നൽകാമെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു. അങ്ങനെ ഇരിക്കെ അപ്രതീക്ഷിതമായി മൊബൈലിലേക്ക് ഒരു സന്ദേശം. തുറന്നു നോക്കിയ സുധീഷ് തരിച്ചു നിന്നു പോയി. ‘നമസ്കാരം സുധി നീയെന്നെ അനുകരിച്ചത് ഞാൻ കണ്ടിരുന്നു വളരെ നന്നായിരുന്നു”. സാക്ഷാൽ സുരാജ് വെഞ്ഞാറൻ മൂഡ് തന്നെ അഭിനന്ദിചിരിക്കുന്നു.

ഒരു കലാകാരനെ സംബന്ധിച്ച് പ്രത്യേകിച്ച് മിമിക്രി കലാകാരനെ സംബന്ധിച്ച് അതൊരു ചെറിയ കാര്യമല്ലായിരുന്നു. അതിലും വലിയൊരു അംഗീകാരം പിന്നെ ലഭിക്കാനുണ്ടായിരുന്നില്ല അദ്ദേഹത്തിന് ലഭിച്ച ഓസ്കാർ പുരസ്‌കാരം തന്നെയായിരുന്നു അത്. അങ്ങനെയിരിക്കുമ്പോൾ ആണ് നടൻ സുരാജിന്റെ പേഴ്സണൽ സെക്രട്ടറി ഉണ്ണി രവി സുധീഷിനെ ഫേസ്ബുക്ക് മെസ്സഞ്ചർ വഴി നമ്പർ നൽകി വിളിച്ചു ബന്ധപ്പെടാൻ പറഞ്ഞു. പക്ഷെ ആ സമയം ഇദ്ദേഹം നടന്റെ പേഴ്സണൽ സെക്രട്ടറി ആണെന്ന കാര്യം ഇദ്ദേഹത്തിന് അറിയില്ലായിരുന്നു. അങ്ങനെ ഫോൺ വിളിച്ചു ഫോൺ എടുത്ത് സംസാരിച്ച ഉടനെ സുരാജേട്ടന് കൊടുക്കാമെന്നു പറഞ്ഞു നടനു കൈമാറി. അങ്ങനെ ആദ്യമായി സുധീഷ് സുരാജ് വെഞ്ഞാറന്മൂടിനോടായി സംസാരിച്ചു. ഇഷ്ടമായെന്നും സംസാരത്തിനിടയിൽ നാട്ടിൽ വരുമ്പോൾ നമുക്ക് കോമഡി നെറ്റിൽ പരിപാടി അവതരിപ്പിക്കാൻ അവസരം നൽകാമെന്നും പറഞ്ഞു.

അന്ന് പരിപാടിയുടെ അവതാരകൻ സുരാജായിരുന്നു. ഇത് കേട്ട ശേഷം എങ്ങനെയെങ്കിലും നാട്ടിൽ എത്തിയിരുന്നെങ്കിൽ എന്നായി സുരാജേട്ടനെ കാണാം പരിപാടി അവതരിപ്പിക്കാം എന്നത് മാത്രമായിരുന്നു ചിന്ത. ഒടുവിൽ അറബിയോട് കളവും പറഞ്ഞ് ജോലി നിർത്തി, ഒഴിവാക്കി പോന്ന ആ കലാ ജീവിതത്തിലേക്ക് തന്നെ തിരിച്ചു പോകണമെന്ന് പ്രവാസ ജീവിതത്തിടെ തീരുമാനിച്ച് നാട്ടിലെത്തി. നാട്ടിലെത്തി പരിപാടി അവതരിപ്പിക്കാനുള്ള ദിവസം ചാനലിൽ വിവരം ലഭിച്ചു. പക്ഷെ അപ്പോഴാണ് അറിയുന്നത് ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് പരിപാടിയുടെ അവതാരകനായ സുരാജ് വെഞ്ഞാറൻ മൂട് മാറിയിരിക്കുന്നു പകരം മറ്റാരോ വന്നിരിക്കുന്നുവെന്ന്. ആകെ നിരാശയായി. സുഹൃത്തായ ഉണ്ണി ചേട്ടനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം ആശ്വസിപ്പിച്ചു നമുക്ക് നേരിട്ട് പോകാമെന്നും നടനെ കാണാമെന്നും അദ്ദേഹത്തിന്റെ മുൻപിൽ വെച്ച് അനുകരിച്ചു കാണിക്കാമെന്നും പറഞ്ഞു. അങ്ങനെ കൊച്ചിയിലെത്തി അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ ചെന്ന് ആദ്യമായി നേരിട്ട് അവതരിപ്പിച്ച് കാണിച്ചു കൊടുത്തു. ലോകം കീഴടക്കിയവന്റെ സന്തോഷമായിരുന്നു സുധീഷിനപ്പോൾ. വീണ്ടും മറ്റു ഷോകളിൽ വെച്ച് കാണാമെന്നു പറഞ്ഞു പിരിഞ്ഞു.

പിന്നീട് കോഴിക്കോട് സിനിമ ലൊക്കേഷനിൽ എത്തിയ അദ്ദേഹം ആൾക്കൂട്ടത്തിനിടയിൽ സുധീഷിനെ വിളിച്ചു സൗഹൃദം പുതുക്കി. അങ്ങനെ വലിയൊരു ആത്മബന്ധം തമ്മിലുണ്ടായി. പിന്നീട് കോമഡി ഉത്സവത്തിൽ എത്തുകയും നാലഞ്ചു എപ്പിസോഡുകൾ സുരാജേട്ടന്റെ തന്നെ ശബ്ദങ്ങൾ അനുകരിച്ചു. അങ്ങനെയിരിക്കെ മഴവിൽ മനോരമയുടെ മിമിക്രി മഹാമേള എന്ന പ്രോഗ്രാമിലെ ഒരു ഗ്രൂപ്പിലെ മെമ്പറായി ക്ഷണനം ലഭിക്കുന്നു. പരിപാടിയുടെ വിധി കർത്താവായി എത്തിയത് സാക്ഷാൽ സുരാജ് വെഞ്ഞാറൻമൂട് തന്നെ. അൻപത് ദിവസങ്ങൾ അദ്ദേഹത്തിനൊപ്പം ചിലവഴിക്കാൻ കിട്ടിയ നിമിഷങ്ങൾ എന്നും സുധീഷിന് ആഹ്‌ളാദം നൽകുന്നതാണ്. ദിലീപ് കലാഭവൻ & പ്രിൻസി ടീമായ ഇവർ തന്നെയായിരുന്നു ഈ പരിപാടിയുടെ വിജയികൾ. പിന്നീട് മഴവിൽ മനോരമയുടെ പ്രോഗ്രാം കോഡിനേറ്ററായും, ആർട്ടിസ്റ്റ് കോർഡിനേറ്ററായും പ്രവർത്തിച്ചു. പിന്നീട് സീ കേരളത്തിൽ എത്തുകയും സുരാജിന്റെയൊരു ബനിയൻ പരസ്യത്തിൽ ദശമൂലം ദാമുവായി അഭിനയിക്കുകയും ചെയ്തു. ഇങ്ങനെ പ്രയാണം തുടരുന്നതിനിടയിലാണ് കോവിഡ് കാരണം പ്രോഗ്രാമുകൾ എല്ലാം നിലക്കുന്നത്. താൽക്കാലികമായുള്ള ഈ അവസ്ഥയും തരണം ചെയ്യുമെന്നാണ് സുധീഷ് ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നത്.

നിലവിൽ ഓട്ടോയും താൽക്കാലികമായി കയറിയ കടയിലെ വരുമാനവുമാണ് മുന്നോട്ട് കൊണ്ട് പോകുന്നത്
അച്ഛൻ റെജിയും, ‘അമ്മ സുനിതയും , ഭാര്യ സീനയും, അച്ഛമ്മ ലക്ഷ്മിയും മക്കളായ ജിഷ്ണുവും കാർത്തിക്കും പൂർണ പിന്തുണയാണ് ഇപ്പോഴും നൽകുന്നത്. തിരുവമ്പാടിയുടെ അനുഗ്രഹീതനായ കലാകാരന് വലിയ ലക്ഷ്യങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് കുന്ദമംഗലം ന്യൂസ് ഡോട് കോമും ആശംസിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!