Entertainment

എക്കാലത്തെയും മികച്ച ചിത്രം കഫർണൗം

നിങ്ങളൊരു സിനിമ പ്രേമിയാണോ ? എങ്കിൽ നിങ്ങൾക്ക് വേണ്ടി കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ഒരുക്കുന്നു സിനിമാള്. ലോക സിനിമകളിൽ ഇടം പിടിച്ച ചിത്രങ്ങളെ കുറിച്ചുള്ള ചെറു കുറിപ്പുകളാണ് ഇതിലൂടെ ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. നിങ്ങൾ കണ്ടതോ ? കണ്ടിരിക്കേണ്ടതോ ആയിട്ടുള്ള അതി മനോഹര ചിത്രങ്ങൾ. ഈ ഹാളിൽ വായനക്കായി പ്രദർശിപ്പിക്കുകയാണ്. കാണാത്തവർക്ക് കാണാനുള്ള പ്രേരണയാവട്ടെ, കണ്ടവർക്ക് ഓർമ്മകൾ പുതുക്കാനുള്ള നിമിഷങ്ങളാവട്ടെ. ഇനി ഈ സിനിമാളിൽ നമുക്കൊന്നിച്ചിരിക്കാം. നിരൂപണം സഹനിൽ സഹദേവ്

Title – CAPERNAUM
Year – 2018
Language – Arabic
Genre- Drama

തന്നെ ജനിപ്പിച്ചതിന്റെ പേരിൽ ഒരു പന്ത്രണ്ട് വയസ്സുകാരൻ പയ്യൻ തന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും എതിരെ കേസ് കൊടുക്കുന്നിടത്ത് പടം തുടങ്ങുന്നു.. !

കഫർണൗം
CAPERNAUM ❤️
One of the beautiful movie ever made.. !

നാദിൻ ലബകി എന്ന സംവിധായകയുടെ കഫർണൗം എന്ന സിനിമയിലെ കേന്ദ്രകഥാപാത്രം അവതരിപ്പിച്ച പയ്യൻ അസാധ്യമായ അഭിനയ പ്രകടനത്താൽ കാഴ്ചക്കാരെ ഞെട്ടിക്കും..തീർച്ച.

അവന്റെ കൂടെയുള്ള യാത്രയാണ് സിനിമ.. ദാരിദ്ര്യം കാരണം എപ്പോഴും അവഗണനയും പീഡനങ്ങളും ഏറ്റുവാങ്ങി സെയ്ൻ എന്ന പയ്യൻ നടത്തുന്ന പ്രതിഷേധങ്ങളും , അവന്റെ ചുറ്റുമുള്ള ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ കയറും..

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ദുരിതവും, ചേരിക്കാഴ്ചകളും നിറമില്ലാത്ത ബാല്യങ്ങളും കാഴ്ച്ചയിൽ നിറച്ചൊരുക്കി വെച്ചിട്ടുണ്ട് സംവിധായക.

റിയലിസ്റ്റിക് മേക്കിങ്ങും മികച്ച സിനിമാട്ടോഗ്രഫിയും മ്യൂസിക്കും സിനിമാസ്വാദനത്തെ ആദ്യാവസാനം മറ്റൊരു തലത്തിലെത്തിക്കുന്നുണ്ട്.

ഓസ്കാർ നോമിനേഷൻ അടക്കം നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രം ബോക്സോഫിസിലും മിന്നിത്തിളങ്ങി. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അറബിക് സിനിമയാണ് കഫർണൗം.

CAN ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് നിർത്താതെ കൈയ്യടിക്കുന്നൊരു വീഡിയോയുണ്ട് യൂടൂബിൽ..

സിനിമ കണ്ടാൽ മനസിലാവും അത് എന്തിനായിരുന്നെന്ന്. ♥️

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!