കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനുകീഴില്‍ മാവുരില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ (ആണ്‍) വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിന് ടീച്ചര്‍മാരെ നിയമിക്കും. യു.പി വിഭാഗത്തിലേയ്ക്കും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ കണക്ക് സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, നാച്വറല്‍ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്കും ജൂണ്‍ 27 ന് രാവിലെ 10.30 ന് കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഹൈസ്‌ക്കൂള്‍ തലത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ബി.എഡും, യു.പി വിഭാഗത്തില്‍ ടി.ടിസിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഹൈസ്‌ക്കൂള്‍ ട്യൂട്ടര്‍ക്ക് പ്രതിമാസം 4000 രൂപയും, യു.പിയില്‍ പ്രതിമാസം 3000 രൂപയും ഹോണറേറിയം ലഭിക്കും. അപേക്ഷകര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് എത്തിച്ചേരണമെന്ന് കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.