കൊടുവളളി : എം-78 കൊടുവളളി മുനിസിപ്പാലിറ്റി 14 – വാരിക്കുഴിതാഴം നിയോജകമണ്ഡലത്തിലേക്കുളള ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27 ന് നടക്കുന്നതിനാല്‍ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്ന ദിവസം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൂടാതെ ഫാക്ടറികളിലും സ്വകാര്യ മേഖലകളിലും ജോലി ചെയ്യുന്ന, മണ്ഡലത്തിലെ സമ്മതിദായകര്‍ക്ക് അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കത്തക്കവണ്ണം സൗകര്യം ചെയ്തു കൊടുക്കുവാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ മേധാവികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.