കുന്ദമംഗലം: ദേശീയ പാതയില്‍ കാരന്തൂര്‍ മതല്‍ കുന്ദമംഗലം വരെ കുഴികള്‍ താണ്ടിയുള്ള യാത്രക്ക് പരിഹാരമായില്ല. കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെയാണ് അപകടം നിറഞ്ഞ ഈ ജപ്പാന് കുഴികള്‍കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടിലാവുന്നത്. കാരന്തൂര്‍ മുതല്‍ കുന്നമംഗലം വരെ ഇടതുഭാഗത്ത് പത്തോളം കുഴികളാണ് ഇതുവരെ രൂപപ്പെട്ടത.് ദിവസവും ചെറുതും വലുതുമായ അപകടങ്ങളും ഇവിടെ നിത്യസംഭവമാണ്. ദിവസവും രാവിലെയും വൈകീട്ടും വലിയ ഗതാഗതക്കുരുക്കും ഉണ്ടാവുന്നതോടെ വലിയ ബുദ്ധിമുട്ടിലാമ് ജനങ്ങള്‍ യാത്ര ചെയ്യുന്നത്. മഴക്കാലം ആയതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് അപകടങ്ങള്‍ കൂടുകയും ചെയ്യുന്നുണ്ട്. ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടത്തിന് ഇരയാവുന്നത്. നിലവാരെ ഇല്ലാത്ത പൈപ്പുകളും മറ്റും ഉപയോഗിച്ചത് കാരണം വേനല്‍ കാലത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് നിത്യ കാഴ്ചയായിരുന്നു. ഇതില്‍ ജനങ്ങള്‍ പലരീതിയിലും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഒരു വലിയ ദുരന്തത്തിന് കാരണമായേക്കാവുന്ന ഈ കുഴികള്‍ കള്‍ എത്രയും പെട്ടെന്ന് ശരിയാക്കുക എന്നതാണ് നാട്ടുകാരുടെ ആവശ്യം.