കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരം ഇനി ക്യാമറ നിരീക്ഷണത്തില്‍. പഞ്ചായത്തിന് കീഴിലുള്ള ഇരു ബസ് സ്റ്റാന്റുകളിലുമാണ് ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ സൗന്ദര്യ വല്‍ക്കരണവുമായി ബന്ധപ്പെട്ടാണ് പോലീസുമായി സഹകരിച്ച് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടും. ബസ് സ്റ്റാന്റ് പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ ഉപദ്രവവും പൂവാല ശല്യവും വര്‍ധിച്ച സാഹചര്യത്തിലാണ് ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതോടെ പ്രശ്നത്തിന് ഒരു പരിധി വരെ അറുതി വരുത്താന്‍ കഴിയുമെന്നാണ് പഞ്ചായത്ത് അതികൃതരുടെ വിശ്വാസം.