കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ ഒരു പവന് 200 രൂപ കുറഞ്ഞിരുന്നു.
ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍പേര്‍ സ്വര്‍ണം വാങ്ങുന്നുണ്ട്.