കോഴിക്കോട് : ചില വാർത്തകളുടെ വിശദാംശങ്ങൾ തേടിയുള്ള യാത്രയക്കിടയിലാണ്. കുന്ദമംഗലത്തെ പന്തീർപാടം സ്വദേശി കാക്കാട്ട് ഉണ്ണി മോയിൻ ഇക്കയുടെ വീട്ടിൽ അപിചാരിതമായി സന്ദർശനം നടത്താൻ ഇടയായത്.പഴയൊരു സൗഹൃദം പുതുക്കുക മാത്രമായിരുന്നു മനസ്സിൽ. എന്നാൽ വീടിനകത്ത് കയറിയതും ഞെട്ടിക്കുന്ന കാഴ്ചകളാണ് എന്നെ തേടിയെത്തിയത്.
ചുമര് തുരന്ന് ഘടിപ്പിച്ചിരിക്കുന്ന ഒരു സ്‌പീക്കർ ഈ നോമ്പ് കാലത്തെ ഓർമിപ്പിക്കുന്ന മനോഹരമായ പാട്ടുകൾ അതിൽ നിന്നും മിതമായ ശബ്ദത്തിൽ ഉയർന്നു കൊണ്ടേയിരിക്കുന്നു. മുറിയുടെ പല ഭാഗങ്ങളിലായി പഴയെ കാലത്ത് കാസറ്റുകൾ, ടൈം പീസ്, ടാപ്പ് റെക്കോർഡർ,ടി വി,ക്ലോക്ക് അങ്ങനെ പഴമകളെ തൊട്ടുണർത്തുന്ന നിരവധി വസ്തുക്കൾ ഇപ്പോൾ നാട്ടിലൊന്നും കാണാൻ കിട്ടാത്തവ. ഇതൊക്കെ എവിടുന്നു ലഭിച്ചു എന്ന് ആശ്ചര്യത്തോടെ ഉള്ള ചോദ്യത്തിന് ചിരിച്ചു കൊണ്ട് ഉത്തരം ” ഇതൊക്കെ വർഷങ്ങളായി ഞാൻ എട്ത്ത് വെച്ച ഓർമകളാണ് കൊറെയൊക്കെ ഞാനുണ്ടാക്കിയതും” സ്വന്തമായി ഉണ്ടാക്കിയതോ എന്ന് എനിക്കും ആശ്ചര്യം തോന്നി.
അപ്പോഴാണ് ചുമരിലെ എ സി ചൂണ്ടി കാണിച്ച് അവസാനമായി ഞാൻ നിർമ്മിച്ചതാണെന്ന് മൂപ്പര് വെളിപ്പെടുത്തിയത്. എക്സോസ് ഫാനിൽ റേഡിയേറ്റർ ഘടിപ്പിച്ച് വെള്ളം തെറിപ്പിക്കുന്ന മനോഹരമായ എ സി. പ്രായം എഴുപത് കഴിഞ്ഞെങ്കിലും ഡ്രൈവറായി ജോലി ചെയ്യുന്ന തനിക്ക് ഇപ്പോഴും ഇലക്ട്രോണിക് സാധനങ്ങൾ ഉപയോഗിച്ചുള്ള ഉപരണങ്ങളുടെ നിർമാണം ഏറെ ഹരമാണെന്നു അദ്ദേഹം വ്യക്തമാക്കി. ചപ്പോടത്തെ തന്റെ തറവാട് വീട്ടിൽ താമസിക്കുമ്പോൾ തന്നെ നിരവധി ഉപാകരണങ്ങൾ ഉണ്ടാക്കി തുടങ്ങി. വീട് വിട്ടു മാറിയപ്പോൾ അവയെ എല്ലാം കൂടെ കൂട്ടി ഇന്നും ആ പ്രവർത്തനങ്ങൾ തുടരുന്നു.
നിലവിൽ വീട്ടിലെ ആവിശ്യത്തിനായി പുറത്തിറങ്ങാൻ ഉപയോഗിക്കുന്ന ഓട്ടോ നിറയെ ഇദ്ദേഹത്തിന്റെ കലാ വിരുതാണ്. ടി വി , ഫാൻ ,ക്യാമെറ തുടങ്ങി പല സാധനങ്ങളും സ്വന്തമായി വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നു എല്ലാം അവിടെ ഇവിടുന്നായി ലഭിക്കുന്ന ഇലക്ട്രോണിക് പാട്സുകൾ കൊണ്ട് നിർമ്മിച്ചത്. പ്രത്യേക അക്കാദമിയിൽ ഒന്നും പഠിക്കാതെ സ്വന്തമായി പരീക്ഷിച്ച് കണ്ടെത്തിയതാണ്. ഇദ്ദേഹത്തിന്റെ കഴിവുകൾ കൂടുതലായി കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. വീടിന്റെ ഓരോ മുറികളും തുറന്നു തന്നു ഓരോ മുറികളിലും നാലു വീതം ഫാനുകൾ അവയെല്ലാം ഇങ്ങനെ ഉണ്ടാക്കിയതാണത്രേ. തുടർന്ന് ഇദ്ദേഹത്തിന്റെ സൃഷിടിയിൽ ഉണ്ടായ നിരവധി ഉപകരണങ്ങൾ കാണിച്ചു കൊണ്ടേയിരുന്നു. ഓരോ മുറികൾ തുറക്കുമ്പോഴും പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറകളിൽ കണ്ടെത്തിയ നിധികൾ പോലെ ഓർമകളുടെയും ക്രിയാത്മകതയുടെയും നിധി കുംഭങ്ങൾ നേരിൽ കണ്ട് സന്തോഷിച്ചു.
ഇതെല്ലാം നിർമ്മിക്കാനായി വീടിന്റെ മുകൾ ഭാഗത്തായി ( തട്ടിൻപുറം)പ്രത്യേകം ഒരു പണിശാല തന്നെ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഒരു ഇലക്ട്രോണിക് വർക്ക് ഷോപ്പ്. ഇതിനെല്ലാം ഉള്ള പൂർണ പിന്തുണ നൽകുന്നത് ഭാര്യ ബിച്ചി പാത്തുവാണ്. നേരത്തെ മക്കളെ കെട്ടിച്ചു വിട്ടു. ഇലക്ട്രോണികിൽ മാത്രമല്ല ഇദ്ദേഹം മികവ് കാണിച്ചിരിക്കുന്നത്. വീട്ടിലേക്ക് ആവിശ്യമായ മുഴുവൻ പച്ചക്കറിയും വീട്ടു വളപ്പിൽ തന്നെ വിളവെടുക്കുകയാണ് ഈ കുടുംബം. ഒപ്പം മൽസ്യങ്ങളും വളർത്തുന്നുണ്ട്. ഇടയ്’ക്ക് ഓരോന്നിനെ പിടിച്ച് കറി വെക്കു ക യും ചെയ്യും.’അങ്ങനെ പല തരം കഴിവുകൾക്കൊണ്ട് സന്തോഷത്തോടു കൂടി ജീവിക്കുകയാണ് ചെറിയമോൻ എന്ന് വിളി പേരുള്ള ഉണ്ണി മോയിനും ഭാര്യയും.
പക്ഷെ അന്നും ഇന്നും വരുമാന മാർഗം വണ്ടി ഓടിച്ചു തന്നെയാണ്. 1968 ൽ ലൈസെൻസ് എടുത്ത് വാഹനം ഓടിച്ചു തുടങ്ങിയതാണ്. തൊഴിലിനൊപ്പം ഇന്നും തന്റെ ആഗ്രഹങ്ങളെയും കഴിവുകളെയും പെറുക്കി സൂക്ഷിക്കുന്ന ഇലക്ട്രോണിക് വസ്തുക്കൾ കൊണ്ട് നിർമ്മിച്ച് കൊണ്ടേയിരിക്കുന്നു. യാത്ര തുടർന്ന് കൊണ്ടേയിരിക്കുന്നു. കുറഞ്ഞ സമയമെങ്കിലും ഇവർക്കൊപ്പം ഒത്തു ചേരാൻ കഴിഞ്ഞതിൽ സന്തോഷം.
സിബ്‌ഗത്തുള്ള
ചീഫ് എഡിറ്റർ
കുന്ദമംഗലം ന്യൂസ് ഡോട്ട് കോം