കുന്നമംഗലം പറക്കുന്നത്ത്തടായില്‍ മൊബൈല്‍ ടവറില്‍ നിന്നുള്ള റേഡിയേഷന് പ്രസരണം പ്രദേശത്തെ ജനങ്ങള്‍ക്ക് ക്യാന്‍സറിന് കാരണമാവുന്നു എന്ന വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക എത്രയും വേഗം അകറ്റണമെന്ന് കുന്ദമംഗലം എംഎല്‍എ പിടിഎ റഹീം. നേരത്തെ കുന്ദമംഗലം ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് മനുഷ്യവകാശ കമ്മീഷന് വിഷയത്തില്‍ കേസെടുത്തിരുന്നു. കുന്ദമംഗലം ന്യൂസ് ഡോട്ട് കോം വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മനുഷ്യാവകാശ കമ്മീഷന് അംഗം പി. മോഹന്‍ ദാസ് കേസെടുക്കുകയും വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജില്ല കലക്ടര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് അയക്കുകയും ചെയ്യുകയായിരുന്നു.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിതമായ രണ്ട് സ്വകാര്യ മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനത്തിലൂടെ കുന്ദമംഗലത്തെ 22, 23 എന്നീ വാര്‍ഡുകളിലെ ഒരു പ്രദേശത്തെ മനുഷ്യരെ മൊത്തം കാന്‍സര്‍ രോഗത്തിന്റെയും, മറ്റു രോഗങ്ങളുടെയും ഭീതിയിലേക്ക് തള്ളിവിട്ടിരിക്കയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപകാലങ്ങളിലായി ഈ പ്രദേശത്തെ പലരും കാന്‍സര്‍ രോഗത്തിന്റെ പിടിയിലാവുകയും മരണപ്പെടുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു.

വിഷയത്തിന് പഞ്ചായത്ത് സെക്രറട്ടറി കെ.പി എ നവാസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് ആസിഫാ റശീദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് അസ്മിജസക്കീര് ഹുസൈന്, എം.ബാബുമോന്, ഷീബ പുല് മൂന്നുമ്മല് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

