തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ നടത്താൻ ബസ്സുകൾക്ക് അനുമതി. ഇതോടൊപ്പം ഓട്ടോ, ടാക്സി വാഹനങ്ങൾക്കും, അനുമതി നൽകുന്നതായി ഗതാഗത മന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചു. സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കണം യാത്ര. ഹോട്ട് സ്പോട്ട് ഒഴികെയുള്ള പ്രദേശത്താണ് യാത്രക്കുള്ള അനുമതി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേ സമയം ബസ് ചാർജ് മിനിമം പന്ത്രണ്ട് രൂപയാക്കി നിശ്ചയിച്ചതിൽ നിന്നും കൂട്ടാൻ ശുപാർശ നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മിനിമം ചാർജ് വർധിപിക്കുന്നത് കൊണ്ട് മാത്രമായില്ല ഒപ്പം റോഡ് നികുതിയിലും ഇളവുകൾ നൽകണം എന്നാണ് ബസ്സുടമകൾ പറയുന്നത്. സംസ്ഥാനത്തൊട്ടാകെ നിലവിൽ പൊതുഗതാഗതം ഉണ്ടാവില്ല. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി കെ.എസ്.ആര്‍.ടി.സി വിവിധ ജില്ലകളില്‍ നടത്തുന്ന സ്പെഷ്യല്‍ സര്‍വീസുകളില്‍ ഇരട്ടി ചാര്‍ജാണ് ഈടാക്കുന്നത്. അതേ ചാര്‍ജില്‍, അതേ നിരക്കില്‍ സര്‍വീസ് നടത്തുന്നത അഭികാമ്യം അല്ല നിരക്കില്‍ വ്യത്യാസം വരുത്തേണ്ടതുണ്ടോ എന്നത് മോട്ടോര്‍ വാഹന വകുപ്പ് മാത്രം തീരുമാനിക്കേണ്ട കാര്യമല്ല. അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിഷയം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുകയാണെന്നും ഗതാഗത മന്ത്രി പറഞ്ഞു.