കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതി ആശുപത്രിയിൽ വച്ച് ആശാ വർക്കറെ മർദിച്ചു. ചെലവൂരിൽ വച്ച് മദ്യപാനാവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്ത പ്രതിയാണ് ആശാ വർക്കരെ മർദിച്ചത്. അബ്‌ദുല്ല (44)എന്ന ആളാണ് ഒ പി കൗണ്ടറിൽ ഡ്യൂട്ടി ചെയ്തിരുന്ന ബിന്ദു എന്ന ആശാ വർക്കരെ ഉപദ്രവിച്ചത്. മർദ്ദനത്തിൽ ബിന്ദുവിന്റെ മൂക്കിനും ചുണ്ടിനും സാരമായ പരിക്കേറ്റു.