ഇടുക്കി ഉടുമ്പഞ്ചോല യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഞ്ചേരി ബേബി വധക്കേസിൽ എം എം മണികുറ്റവിമുക്തൻ.മണിയും മറ്റു രണ്ടു പ്രതികളും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു.നേരത്തെ സെഷൻസ് കോടതിയെ എം.എം.മണി വിടുതൽ ഹർജിയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് മണിയും മറ്റു രണ്ടു പ്രതികളും അപ്പീൽ ഹർജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്.1982 നവംബർ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 86 മാർച്ച് 21 ന് കേസിൽ ഒമ്പതു പ്രതികളേയും തെളിവുകളുടെ അഭാവത്താൽ വെറുതെ വിട്ടിരുന്നു .എം എം മണിയുടെ വൺ ടു ത്രീ പ്രസംഗത്തോടെയാണ് കേസിൽ വീണ്ടും പുനരന്വേഷണം തുടങ്ങിയത്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കേ 2012 മേയ് 25ന് ആയിരുന്നു മണിയുടെ വിവാദ പ്രസംഗം. ‘ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി… …വണ്‍, ടൂ, ത്രീ… ഫോര്‍… ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാണ് ഒന്നിനെ കൊന്നത്. ഒരാളെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു… ഇങ്ങനെയായിരുന്നു ആ വിവാദപ്രസംഗം.തുടർന്ന് സി പി ഐ എം തരംതാഴ്ത്തിയ എം എം മണി ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറിയേറ്റിൽ തിരിച്ചെത്തിയത് . മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു കോൺഗ്രസ് നേതാക്കൾ . എംഎം മണിക്കൊപ്പം എന്‍ആര്‍ സിറ്റി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ഒച്ചാരത്ത് മദനന്‍, കൈനകരി കുട്ടന്‍ എന്നവരാണ് വിടുതല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.