Kerala News

ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാല്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.
ധര്‍മടത്ത് മത്സരിക്കാന്‍ കെ സുധാകരന് മേല്‍ കെപിസിസി നേതൃത്വവും കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്കരും സമ്മര്‍ദം ചെലുത്തിയിരുന്നു. സ്ഥാനാര്‍ഥി ആകാനില്ലെന്നാണ് ഇന്നലെ രാത്രി കെ സുധാകരന്‍ അറിയിച്ചത്. കെ സുധാകരന്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് ആഗ്രഹമെന്ന് ഇന്ന് രാവിലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിന്നാലെ കണ്ണൂരിലെ പ്രവര്‍ത്തകര്‍ സുധാകരന്‍റെ വീട്ടിലെത്തി ഇതേ ആവശ്യം ഉന്നയിച്ചു. അപ്പോള്‍ കെ സുധാകരന്‍ പറഞ്ഞത് തനിക്ക് ആലോചിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണമെന്നാണ്-

“ഒരു മുഖ്യമന്ത്രി മത്സരിക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ആലോചിക്കാനുണ്ട്. ഒന്നും ആലോചിക്കാതെ തീരുമാനം എടുക്കാന്‍ പറ്റുമോ? എനിക്കിത് നേതാക്കളും പ്രവര്‍ത്തകരുമായി ആലോചിക്കണം. പല ഭാഗത്ത് നിന്നും സമ്മര്‍ദമുണ്ട്. വരുംവരായ്കകള്‍ ആലോചിച്ച് ഒരു മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കും”.

കെ സുധാകരന്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ലെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ സുധാകരന്‍ മത്സരിച്ചേക്കും എന്ന അഭ്യൂഹം ഉയര്‍ന്നു. പക്ഷേ ഒരു മണിക്കൂര്‍ കഴിഞ്ഞ് സുധാകരന്‍ അറിയിച്ചത് മത്സരിക്കാനില്ലെന്നാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!