Kerala News

അസാധ്യമായി ഒന്നുമില്ലെന്ന് അവർ തെളിയിച്ചു;സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സലിം കുമാർ

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് നടനും കോണ്‍ഗ്രസ് സഹയാത്രികനുമായ സലിംകുമാര്‍ യുഡിഎഫ് പ്രചരണവേദിയില്‍. പെരുമ്പാവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പള്ളിയുടെ പ്രചരണ വേദിയിലെത്തിയാണ് സലിം കുമാറിന്റെ വിമര്‍ശനം. അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഒരു സര്‍ക്കാരാണിതെന്ന് എന്നാണ് പറയുന്നത്. അതേ വളരെ ശരിയാണ്. അറബികടല്‍ വരെ വില്‍ക്കാന്‍ പറ്റുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് സലിംകുമാറിന്റെ പരിഹാസം.

അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച സർക്കാർ. ശരിയാണ് അസാധ്യമായി ഒന്നുമില്ലെന്ന് അവർ തെളിയിച്ചു. സത്യമാണ്.അറബിക്കടലൊക്കെ വിൽക്കാൻ പറ്റുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നിട്ടുണ്ടോ? പിന്നെ സ്ത്രീകളെന്തോ ആത്മസംതൃപ്തിയോടെ കഴിഞ്ഞ അഞ്ച് വർഷങ്ങൾ എന്ന്. വാളയാറിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ രക്തം വാർന്ന ശരീരവുമായി കെട്ടിത്തൂങ്ങി നിന്നത് നമ്മളോർക്കുന്നില്ലേ ആ പിഞ്ചുകുഞ്ഞുങ്ങൾ എന്ത് ആത്മസംതൃപ്തിക്കാണ് അവിടെ കെട്ടിത്തൂങ്ങി മരിച്ചത്.കോവിഡ് ബാധിച്ച സ്ത്രീയെ ആംബുലന്‍സിലിട്ട് പീഡിപ്പിച്ചു. ആ സ്ത്രീക്കെന്ത് ആത്മസംത്യപ്തിയാണ് കിട്ടിയത്. അതേപോലെ ഒരമ്മ തലമുണ്ഡനം ചെയ്ത് ധർമ്മടത്ത് നിൽക്കുകയാണ് സ്വന്തം മക്കളുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവർക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് അവരെയൊക്കെ രക്ഷപ്പെടുത്തിക്കളഞ്ഞു. ആ അമ്മ എന്ത് ആത്മസംതൃപ്തിയാണ് നേടിയത്. ആത്മസംതൃപ്തി അനുഭവിച്ചിട്ടുണ്ട് ഇല്ലെന്നൊന്നും പറയുന്നില്ല. സ്വപ്ന.. പത്താംക്ലാസ് പാസായ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയെക്കാൾ ശമ്പളമുള്ള ജോലി നൽകി ആത്മസംത്യപ്തി അടയിപ്പിച്ചു.പിന്നെ കുറേ നേതാക്കൻമാരുടെ ഭാര്യമാർക്ക് പിൻവാതിലൂടെ ജോലി കൊടുത്ത് നല്ല ആത്മസംതൃപ്തി അടഞ്ഞിട്ടുണ്ട്. അല്ലാതെ സാധാരണക്കാരൊക്കെ ഇപ്പോഴും സെക്രട്ടേറിയറ്റിന്‍റെ പടിക്കൽ മുട്ടിലിഴഞ്ഞ് നടക്കുവാണ് ആത്മ സംതൃപ്തിക്കായി. ഒരു ‌ഓണം ആഘോഷിച്ചിട്ട്, പെരുന്നാൾ ആഘോഷിച്ചിട്ട്, ക്രിസ്മസ് ആഘോഷിച്ചിട്ട്, ബക്രീദ് ആഘോഷിച്ചിട്ട് അഞ്ച് വർഷമായി. ദാരിദ്രം എന്നുവച്ചാൽ ഒടുക്കത്തെ ദാരിദ്രം.
പക്ഷേ സ്വപ്നയ്ക്ക് കിട്ടി ആത്മസംതൃപ്തി. പത്താം ക്ലാസ് പാസായ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയെക്കാള്‍ ശമ്പളം നല്‍കി ആത്മസംതൃപ്തി നല്‍കി. പിന്നെ കുറേ നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്ക് ജോലി പിന്‍വാതിലിലൂടെ നല്‍കി. നല്‍കി അവരെയും ത്മസംതൃപ്തിയിലെത്തിച്ചു.സാധാരണക്കാരന്‍ ഇപ്പോഴും സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് നടക്കുവാണ്. ആത്മസംതൃപ്തിക്കായി. ഇത് മാത്രം കാണിച്ചാല്‍ യുഡിഎഫിന് വോട്ട് കിട്ടും. തള്ളിന് മാത്രം കുറവില്ല. എല്ലാം ശരിയാക്കി തന്നവര്‍ ഇനി പൊയ്‌ക്കോണം. അല്ലെങ്കില്‍ ജനം പറഞ്ഞുവിടും. ആ തിയതിയാണ് ഏപ്രില്‍ 6.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!