കൊറോണ വ്യാപനം തടയാനായി വഖഫ് ബോര്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. വൈറസിന്റെ വ്യാപനം തടയുന്നതിനായി ഗവണ്‍മെന്റ് നല്‍കുന്ന നിര്‍ദേശങ്ങളെല്ലാം പാലിച്ചുകൊണ്ട് മുഴുവന്‍ മഹല്ലുകളെല്ലാം പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിര്‍ദേശങ്ങള്‍
പള്ളി പരിസരം വൃത്തിയായി സൂക്ഷിക്കുക
പൊതു ഹൗള് ഒഴിവാക്കിടാപ്പ് ഉപയോഗിക്കുക
പള്ളി പരിസരത്തെത്തുന്നവര്‍ അംഗശുദ്ധി വരുത്തുക
പള്ളിയിലെത്തുന്നവര്‍ വിരിപ്പ് വീട്ടില്‍ നിന്നും കൊണ്ടുവരുക
രോഗം ഉള്ളവര്‍ പള്ളിയില്‍ വരാതിരിക്കുക
വിദേശ യാത്ര കഴിഞ്ഞെത്തിയവര്‍ പള്ളിയില്‍ വരാതിരിക്കുക
ജമാഅത്ത് നമസ്‌കാരം കഴിഞ്ഞാല്‍ ഉടനെ പള്ളി പൂട്ടുക
ജുമുഅ, ഖുത്ത്ബ 15 മിനിറ്റിലൊതുക്കുക
പള്ളിയില്‍ വെച്ച വാട്ടര്‍ കൂളര്‍, കുടിവെള്ളം എന്നിവ ഒഴിവാക്കുക
മയ്യിത്ത് നമസ്‌കാരത്തിന് വീട്ടില്‍ നിന്ന് പരമാവധി നമസ്കരിക്കുകസൗകര്യം ഒരുക്കുക
വിവാഹത്തില്‍ 50 ആളുകള്‍ മാത്രം പങ്കെടുക്കുക
ആഘോഷം, സമ്മേളനം മറ്റ് ആളുകള്‍ കൂടുന്ന പരിപാടികള്‍ എന്നിവ ഒഴിവാക്കുക.
ഓരോ പള്ളിക്കും പള്ളിയുടെ സാഹചര്യമനുസരിച്ച് അടക്കുന്ന കാര്യംമഹല്ലിന് തീരുമാനം എടുക്കാവുന്നതാണ്.
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ, വഖഫ് ബോര്‍ഡ് മോമ്പര്‍മാരായ എം.സി മായിന്‍ ഹാജി, ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, എംഇഎസ് പ്രസിഡന്റ് ഡോക്ടര്‍ ഫസല്‍ ഗഫൂര്‍, പിടിഎ റഹീം എംഎല്‍എ, ഉബൈദുള്ള എംഎല്‍എ, അഡ്വക്കറ്റ് പി.വി സൈനുദ്ദീന്‍, ഉമ്മര്‍ ഫൈസി മുക്കം(സമസ്ത ജംഉയ്യത്തുല്‍ ഉലമ, , ടി.പി അബ്ദുള്ളക്കോയ മദനി കെ.എൻ എം,പിപി അബ്ദുറഹ്മാന്‍ പെരിങ്ങാടി ജമാഅത്തെ ഇസ്ലാമി, പാളയം ജുമാ മസ്ജിദ് ഇമാം ഉസൈന്‍ മടവൂര്‍, അബ്ദുള്‍ ഖൈര്‍ മൗലവി, അഡ്വക്കറ്റ് ഹനീഫ, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കോഴിക്കോട് സിറ്റിയിലെ പാളയം മുഹ്യുദ്ദീൻ പള്ളി, പട്ടാള പള്ളി, എംഎസ്എസ് പള്ളി ചെറൂട്ടി റോഡ്, മാവൂര്‍ റോഡ് ലുലു മസ്ജിദ്, മോലെ പാളയം ലിവാവുല്‍ ഇസ്ലാം മസ്ജിദ്, ചേന്ദമംഗല്ലൂര്‍ മഹല്ല് മസ്ജിദ് ,കാരശ്ശേരി മസ്തു ജിദുൽ ഫാറൂഖ്, തുടങ്ങിയ പള്ളികളിൽ ജുമുഅയും ജമാഅത്ത് നമസ്‌കാരവും ഉണ്ടാവുകയില്ലെന്ന്് പള്ളിക്കമ്മിറ്റി തീരുമാനിച്ചതായി അറിയിച്ചു. നാളെ സുബ്ഹി മുതലാണ് തീരുമാനം നടപ്പിലാവുക .ചേന്ദമംഗല്ലൂർ മഹല്ല് രണ്ട് ദിവസം മുമ്പ് പള്ളി അടച്ചിട്ടുണ്ട്