രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 142 ആയി. ഇന്ത്യയില്‍ കൊവിഡ് രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങളില്‍ ഇന്ത്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.
16 സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ മാത്രം 40 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇപ്പോഴത്തെ രണ്ടാംഘട്ടത്തില്‍ നിന്നും മൂന്നാംഘട്ടത്തിലേക്ക് കൊവിഡ് കടന്നാല്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകും. അതിലേക്ക് എത്താതിരിക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ICMR)നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് 18011 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 17743 പേരും വീടുകളിലാണ് കഴിയുന്നത്. 268 ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. അതേസമയം നിരീക്ഷണത്തിലുണ്ടായിരുന്ന 4353 പേരെ രോഗബാധയില്ലെന്ന് കണ്ട് ഒഴിവാക്കി. 2467 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1807 സാംപിളുകള്‍ നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.