kerala Kerala

കമ്പമലയില്‍ വീണ്ടും തീപിടിത്തം; ദുരൂഹതയെന്ന് മാനന്തവാടി ഡിഎഫ്ഒ

വയനാട് മാനന്തവാടി കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ പടര്‍ന്നു. ഇന്നലെ തീ പടര്‍ന്ന അതേ പ്രദേശത്ത് തന്നെയാണ് ഇന്ന് വീണ്ടും കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ ഉള്‍വനത്തിലെ 10 ഹെക്ടറോളം പുല്‍മേട് തീപിടുത്തത്തില്‍ കത്തി നശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഇതേ സ്ഥലത്ത് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് സംഘവും വനപാലകരും സ്ഥലത്ത് തീയണക്കാന്‍ ശ്രമിക്കുകയാണ്. അതേസമയം തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്നും സ്വാഭാവിക തീയല്ല പടരുന്നതെന്നും മാനന്തവാടി ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പ്രതികരിച്ചു.

ആരോ കത്തിച്ചെങ്കില്‍ മാത്രമേ തീ ഇത്തരത്തില്‍ പടരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വയനാട് മാനന്തവാടി പിലാക്കാവ് കമ്പമലയുടെ ഒരു ഭാഗം കത്തിയമര്‍ന്നിരുന്നു. മലയുടെ ഒരുഭാഗം മുഴുവന്‍ കത്തിനശിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!