കൊടിയത്തൂര്‍ സീതി സാഹിബ് കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിയുടെ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായുള്ള കുറഞ്ഞ ചെലവില്‍ ലിക്വിഡ് സോപ്പ് നിര്‍മ്മിക്കല്‍ പരിശീലനം സൗത്ത് കൊടിയത്തൂര്‍ സീതി സാഹിബ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി.
കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് സി പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് ശരീഫ കോയപ്പത്തൊടിക അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ ചേലപുറത്ത്, മുന്‍ പ്രസിഡണ്ട് വി. ഷംലൂലത്ത്, പി എം സജ്‌ന, വനിതാ വേദി സെക്രട്ടറി ഹസ്‌ന ജാസ്മിന്‍, ട്രഷറര്‍ സി പി സാജിത,ലൈബ്രറി സെക്രട്ടറി പി അബ്ദുറഹിമാന്‍, മുഹമ്മദ് കാരാട്ട്, മൂസ തറമ്മല്‍, പി പി അബ്ദുസ്സത്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വയനാട് അരിമുള സ്‌കൂള്‍ അധ്യാപകന്‍ പി പി മജീദ് മാസ്റ്റര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
വനിതകള്‍ക്ക് ലിക്വിഡ് സോപ്പ് നിര്‍മാണ പരിശീലനം നടത്തി
