Local

കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധവുമായി താമരശ്ശേരി അതിരൂപത

താമരശ്ശേരി: വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധവുമായി താമരശ്ശേരി അതിരൂപത. രൂപതാ ആസ്ഥാനത്ത് നിന്ന് താമരശ്ശേരി നഗരത്തിലേക്കാണ് പ്രതിഷേധ പ്രകടനം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും താമരശ്ശേരി അതിരൂപത ആവശ്യപ്പെട്ടു.

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വിമുരളീധരന്‍ രംഗതെത്തി. രാഹുല്‍ ഗാന്ധി ഇപ്പോഴെങ്കിലും മണ്ഡലത്തില്‍ എത്തിയത് നല്ലതാണെന്നും ഇനി മുഖ്യമന്ത്രി വയനാട്ടിലെത്തണമെന്നും മുരളീധരന്‍ ചോദിച്ചു. മാനന്തവാടി മെഡിക്കല്‍ കോളേജിന്റെ ബോര്‍ഡ് വെറുതെ വച്ചതാണോ എന്ന് ചോദിച്ച കേന്ദ്രമന്ത്രി, വനംമന്ത്രി ഗസ്റ്റ് ഹൗസില്‍ ടി വി കണ്ടിരിക്കുകയാണെന്നും വിമര്‍ശിച്ചു. അതേസമയം രാഹുല്‍ സ്വന്തം മണ്ഡലത്തില്‍ വരുന്നത് വിനോദ സഞ്ചാരത്തിന് വേണ്ടിയാണെന്നും മുരളീധരന്‍ പരിഹസിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!