ബി.ജെ.പിയില്‍ ചേരാനുള്ള ഡി.എം.ആര്.സി ചെയര്മാന് ഇ. ശ്രീധരന്റെ തീരുമാനത്തെ പരിഹസിച്ച് എഴുത്തുകാരന് എന്‍.എസ് മാധവന്.
പാലവും തുരങ്കവും പണിഞ്ഞ ശ്രീധരന് പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ഇനി കുഴിക്കാന്‍ മാത്രം ഇറങ്ങാം എന്നാണ് എന്‍.എസ് മാധവന് പ്രതികരിച്ചത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരന് പാര്‍ട്ടിയില്‍ ചേരുന്നുവെന്ന് അറിയിച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന് പറഞ്ഞു.